Connect with us

National

കാശ്മീരില്‍ സൈന്യത്തിന്റെ വെടിയേറ്റ് ചികിത്സയിലായിരുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥി മരിച്ചു

Published

|

Last Updated

ശ്രീനഗര്‍: കുപ് വാരയില്‍ സൈന്യത്തിന്റെ വെടിയേറ്റ് ആശുപത്രിയിലായിരുന്ന നാലുപേരില്‍ പതിനൊന്നാം ക്ലാസ്് വിദ്യാര്‍ത്ഥി മരിച്ചു. ഹന്ദ് വാരയില്‍ മൂന്ന് പേരുടെ മരണത്തെ തുടര്‍ന്നാണ് പ്രതിഷേധം നടന്നത്. പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് സുരക്ഷാസേന വെടിയുതിര്‍ക്കുകയായിരുന്നു.
ഒരു സൈനികന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ചാണ് പ്രദേശവാസികള്‍ പ്രതിഷേധം ആരംഭിച്ചത്. ഇതേതുടര്‍ന്ന് സൈന്യം നടത്തിയ വെടിവെപ്പില്‍ യുവ ക്രിക്കറ്റ് താരം ഉള്‍പ്പടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു.

---- facebook comment plugin here -----

Latest