Connect with us

Gulf

ഈജിപ്തിലേക്ക് സൗദിയില്‍ നിന്ന് പാലം പണിയുന്നു

Published

|

Last Updated

ജിദ്ദ: സൗദി അറേബ്യക്കും ഈജിപ്തിനുമിടയില്‍ കടല്‍പ്പാലം പണിയുന്നു. “കിംഗ് സല്‍മാന്‍ കോസ് വേ” എന്ന പേരിലായിരിക്കും പുതിയ കടല്‍പാലം അറിയപ്പെടുക. സൗദിക്കും ബഹ്രിനുമിടയിലുള്ള പാലത്തിന്റെ മാതൃകയിലായിരിക്കും ഈജിപ്തുമായി ബന്ധിപ്പിക്കുന്ന പാലം പണിയുക. സല്‍മാന്‍ രാജാവും ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് സീസിയും തമ്മിലെ ചര്‍ച്ചയിലാണ് പുതിയ പദ്ധതി ഉരുത്തിരിഞ്ഞത്.

ഈജിപ്തിലെ സിനായ് ഉപദ്വീപിലെ ടൂറിസ്റ്റ് കേന്ദ്രമായ ശറംശൈഖിനടുത്തെ നബഖിലേക്കായിരിക്കും പാലം. സൗദിയിലെ റാസല്‍ശൈഖില്‍ നിന്നുമായിരിക്കും പാലം പണിയുക. വെറും 13 കിലോ മീറ്റര്‍ ദൂരം മാത്രമേ ഇരു കരകളും തമ്മില്‍ അവിടെയുള്ളൂ. “കിംഗ് സല്‍മാന്‍ കോസ് വേ” പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ഇരു രാജ്യങ്ങളുടേയും ചിരകാല സ്വപ്നമാണ് പൂവണിയുന്നത്.

Latest