National
ഡല്‍ഹിയില്‍ ടോള്‍ പ്ലാസയില്‍ വെടിവെപ്പ് രണ്ടു പേര് കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി: ഡല്‍ഹി ബദര്‍പൂര്‍ ടോള്‍ പ്ലാസയില്‍ അജ്ഞാതന്‍ നടത്തിയ വെടിവയ്പില്‍ രണ്ടു പേര് കൊല്ലപ്പെട്ടു. കൊലയ്ക്ക് ശേഷം പണവും കവര്‍ച്ച് ചെയ്തു. ഇന്നു രാവിലെയാണ് സംഭവം നടന്നത്. സംഭവത്തിന് ശേഷം അക്രമികള്‍ കടന്നു കളഞ്ഞു. വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളൂ. ടോള്‍ പ്ലാസയിലെ കാഷ്യറും സെക്യൂരിറ്റി ജീവനക്കാരനുമാണ് കൊല്ലപ്പെട്ടത്. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
---- facebook comment plugin here -----