Connect with us

National

ഡല്‍ഹിയില്‍ അഭിഭാഷകരുടെ പ്രതിഷേധ പ്രകടനം

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹി പട്യാല ഹൗസ് കോടതിക്ക് മുന്നില്‍ അഭിഭാഷകര്‍ പ്രതിഷേധ പ്രകടനം നടത്തുന്നു. കോടതിക്ക് മുന്നിലൂടെ ഇന്ത്യാഗേറ്റ് വഴി തിരിച്ചു വന്ന അഭിഭാഷകര്‍ കോടതിക്ക് മുന്നില്‍ പ്രതിഷേധിക്കുകയാണ്. ദേശദ്രോഹികള്‍ക്ക് രാജ്യത്തിടമില്ല എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് അഭിഭാഷകര്‍ പ്രകടനം നടത്തുന്നത്. ദേശീയ പതാകയുമായാണ് അഭിഭാഷകര്‍ പ്രകടനം നടത്തുന്നത്.

ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ ഡല്‍ഹി ഹൈക്കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് അഭിഭാഷകര്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്. ബുധനാഴ്ച്ച കനയ്യയെ പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അഭിഭാഷകര്‍ അദ്ദേഹത്തെയും മാധ്യമപ്രവര്‍ത്തകരേയും മര്‍ദിച്ചിരുന്നു. അതിന് സമാനമായ സാഹചര്യമാണ് പാട്യാല ഹൗസ് കോടതിക്ക് മുന്നില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

---- facebook comment plugin here -----

Latest