International
പെഷാവാറില്‍ യൂണിവേഴ്സിറ്റിയില്‍ തീവ്രവാദി ആക്രമണം: 21 മരണം
പെഷാവാര്‍: വടക്ക് പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ യൂണിവേഴ്സിറ്റിയില്‍ നടന്ന തീവ്രവാദി ആക്രമണത്തില്‍ പ്രൊഫസറടക്കം 21 പേര് കൊല്ലപ്പെട്ടു. യൂണിവേഴ്സിറ്റിയില്‍ കടന്നു കയറിയ തോക്കുധാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കനത്ത മൂടല്‍മഞ്ഞ് കാരണം ആക്രമണത്തെ പ്രതിരോധിക്കാന്‍ സൈന്യം പ്രയാസപ്പെട്ടതായി അധികൃതര്‍ പറഞ്ഞു.
തീവ്രവാദികളെ നേരിടുന്നതിനിടെ ഓര്‍ഗാനിക കെമിസ്ട്രി പ്രൊഫസര്‍ സയിദ് ഹമീദ് ഹുസൈന് ആണ് മരിച്ചത്. ഏറ്റുമുട്ടല്‍ അവസാനിച്ചതായും സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് തീവ്രവാദികള്‍ കൊല്ലപ്പെട്ടതായും പ്രാദേശിക പോലീസ് മേധാവി സയീദ് വസീര്‍ അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം തെഹ്രീക് ഇ താലിബാന് ഏറ്റെടുത്തു.
---- facebook comment plugin here -----