International
ഇന്ന് ക്രിസ്മസ്
വത്തിക്കാന്‍: ലോകമെങ്ങുമുള്ള ക്രിസ്തുമത വിശ്വാസികള്‍ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ നടന്ന ആരാധനാ ശുശ്രൂഷകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പ്പാപ്പ മുഖ്യ കാര്‍മികത്വം വഹിച്ചു. ജീവിതത്തിലെ യഥാര്‍ത്ഥ മൂല്യങ്ങള്‍ തിരിച്ചുപിടിക്കണമെന്ന് ക്രിസ്മസ് ദിന സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.
ധൂര്‍ത്തടിച്ച് അമിതാഘോഷം നടത്തുന്ന തലമുറയെയല്ല, സാധാരണക്കാരായി പാവങ്ങളുടെ സന്തോഷത്തിലും ദു:ഖത്തിലും ഒരുപോലെ പങ്കുചേരുന്ന തലമുറയെയാണ് കാലഘട്ടത്തിന് ആവശ്യം. ക്രിസ്തു എളിമയാണ് കാണിച്ചുതന്നത്. വിശ്വാസികളും ആ എളിമ ഉള്‍ക്കൊള്ളണമെന്നും മാര്‍പ്പാപ്പ പറഞ്ഞു.
---- facebook comment plugin here -----