National
ദാവൂദ് ഇബ്‌റാഹീമിനെ ഇന്ത്യയിലെത്തിക്കുമെന്ന് സിബിഐ മേധാവി

ന്യൂഡല്‍ഹി: അധോലോക നായകന്‍ ദാവൂദ് ഇബ്‌റാഹീമിനെ ഇന്ത്യയിലെത്തിക്കുമെന്ന് സിബിഐ മേധാവി അനില്‍ സിന്‍ഹ. ദാവൂദിനെ പിടികൂടുന്നതിനായി സിബിഐ സാധ്യമായതിന്റെ പരമാവധി ശ്രമിക്കുകയാണെന്നും അനുകൂലമായ ഫലങ്ങളാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സിബിഐ ഡയരക്ടര്‍.
അടുത്തിയെ ഇന്തോനേഷ്യയില്‍ നിന്ന് പിടികൂടിയ അധോലോക നായകന്‍ ഛോട്ടാ രാജന്‍ കീഴടങ്ങിയതാണെന്ന വാര്‍ത്ത സിബിഐ ഡയരക്ടര്‍ നിഷേധിച്ചു. ഛോട്ടാ രാജനെ ഇന്ത്യന്‍ ഏജന്‍സികള്‍ പിടികൂടുകയായിരുന്നു. ആറുമാസക്കാലത്തെ ശ്രമങ്ങളുടെ അവസാനമാണ് ഛോട്ടാ രാജനെ പിടികൂടിയതെന്നും അദ്ദേഹം പറഞ്ഞു.
---- facebook comment plugin here -----