Ongoing News
നേരത്തെ വിരമിക്കാനൊരുങ്ങിയപ്പോള് തടഞ്ഞത് സച്ചിനെന്ന് സേവാഗ്
ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീമില്‍ നിന്ന് 2007ല്‍ വിരമിക്കാന്‍ ആഗ്രഹിച്ചിരുന്നതായും സച്ചിന് ടെണ്ടുല്‍ക്കറാണ് അന്നു തന്നെ പിന്തിരിപ്പിച്ചതെന്നും വീരേന്ദ്ര സേവാഗ്. ഒരു ദേശീയ മാധ്യമത്തോടാണു സേവാഗ് ഇക്കാര്യം പറഞ്ഞത്. “എല്ലാ താരങ്ങളും തങ്ങളുടെ മികച്ച ഫോമില്‍ നില്ക്കുമ്പോള് വിരമിക്കണമെന്ന് ആഗ്രഹിക്കാറുണ്ട്. അത്തരത്തില്‍ ഞാനും വിരമിക്കാന്‍ ആഗ്രഹിച്ചു. എന്നാല്‍ സച്ചിന് വിരമിക്കല്‍ തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിക്കുകയായിരുന്നു.
2013ല്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായ ശേഷം സേവാഗിനു ടീമിലേക്ക് തിരിച്ചെത്താന്‍ കഴിഞ്ഞിരുന്നില്ല. രണ്ട് വര്‍ഷത്തോളം ടീമിലേക്കു വരാന്‍ കാത്തിരുന്ന ശേഷം ഒക്ടോബറില്‍ 20ന് തന്റെ പിറന്നാള്‍ ദിനത്തിലാണ് സേവാഗ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.
---- facebook comment plugin here -----