Connect with us

Kerala

ചന്ദ്രബോസ് വധക്കേസ്: ഒന്നാം സാക്ഷി കൂറുമാറി

Published

|

Last Updated

തൃശൂര്‍: സുരക്ഷാ ജീവനക്കാരനായ ചന്ദ്രബോസിനെ വ്യവസായി മുഹമ്മദ് നിസാം കാറിടിച്ച് കൊന്ന കേസില്‍ ഒന്നാം സാക്ഷി കൂറുമാറി. നിസാമിനെതിരെ മൊഴിനല്‍കിയത് പൊലീസിന്റെ സമ്മര്‍ദത്തെ തുടര്‍ന്നാണെന്ന് ശോഭാ സിറ്റി ജീവനക്കാരന്‍ അനൂപ് ഇന്ന് കോടതിയില്‍ മൊഴി നല്‍കി. ഇതോടെ ഒന്നാം സാക്ഷി കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചു.
കേസിന്റെ വിചാരണ തുടങ്ങിയ ആദ്യ ദിവസം തന്നെയാണ് പ്രോസിക്യൂഷന്‍ തിരിച്ചടി നേരിടുന്നത്. സുരക്ഷാ ജീവനക്കാരായ അനൂപ്, അജീഷ്, ഡ്രൈവര്‍ അസൈനാര്‍ എന്നിവരടക്കം ആറുപേരുടെ മൊഴിയാണ് തൃശൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് ടി.പി. അനില്‍ കുമാര്‍ രേഖപ്പെടുത്തിയത്. സംഭവദിവസം ശോഭാ സിറ്റിയുടെ മുന്‍വശത്തെ ഗേറ്റില്‍ ചന്ദ്രബോസിനൊപ്പം അനൂപും അജീഷും ഉണ്ടായിരുന്നു. ചാന്ദ്രബോസിനെ നിസാം മര്‍ദിക്കുന്നത് താന്‍ കണ്ടിരുന്നതായി അനൂപ് നേരത്തെ പൊലീസിന് മൊഴി നല്‍കിയിരുന്നു.