Ongoing News
വീരേന്ദ്ര സേവാഗ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു
ന്യൂഡല്‍ഹി: ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ വീരേന്ദ്ര സേവാഗ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ ഒരുങ്ങുന്നു. സ്‌പോര്‍ട്‌സ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റ് സ്‌പോര്‍ട് കോണ്‍വോ ആണ് ഇത് സംബന്ധിച്ച് വാര്‍ത്ത പുറത്തുവിട്ടത്. വിരമിച്ച ലോകോത്തര താരങ്ങളുടെ ക്രിക്കറ്റ് ലീഗായ മാസ്‌റ്റേഴ്‌സ് ചാമ്പ്യന്‍ ലീഗില്‍ പങ്കാളിയാകുന്നതിന് മുന്നോടിയാണ് വിരമിക്കല്‍ പ്രഖ്യാപനം. സൗത്താഫ്രിക്കക്കെതിരെയുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമിൽ സെവാഗ് ഇടം നേടിയിരുന്നില്ല.
104 ടെസ്റ്റ് മല്‍സരങ്ങളും 251 ഏകദിനങ്ങളും 251 ട്വന്റി-20 മല്‍സരങ്ങളും കളിച്ചിട്ടുണ്ട്.
ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടിയ ഇന്ത്യന്‍ താരമാണ് സേവാഗ്. ടെസ്റ്റില്‍ ആദ്യമായി ട്രിപ്പിള്‍ സെഞ്ച്വറി നേടിയ താരവും സേവാഗാണ്. ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറിയും നേടിയിട്ടുണ്ട്.