Kerala
പിന്‍സീറ്റ് യാത്രക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവിന് സ്റ്റേ ഇല്ല

കൊച്ചി: ഇരു ചക്രവാഹനങ്ങളില്‍ പിന്‍സീറ്റിലെ യാത്രക്കാര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവിന് സ്റ്റേയില്ല. എന്നാല്‍ സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഫയലില്‍ സ്വീകരിച്ചു. ഉത്തരവ് നടപ്പാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
പിന്‍ സീറ്റിലെ യാത്രക്കാര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ട് കാരണമാണ് 2003 ഒക്ടോബര്‍ 13ന് സര്‍ക്കാര്‍ കൊണ്ടുവന്ന മോട്ടോര്‍ വാഹന ചട്ടം ഭേദഗതി ചെയ്തതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പിന്‍സീറ്റുകാര്‍ക്ക് ഇളവ് അനുവദിച്ചു സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന മോട്ടോര്‍വാഹന ചട്ട ഭേദഗതി കഴിഞ്ഞ മാസമാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്.
---- facebook comment plugin here -----