National
ആറ് മേഖലകളിലേക്ക് കൂടി ആധാര്‍ വ്യാപിപ്പിക്കുന്നു
ന്യൂഡല്‍ഹി: പുതിയ ആറ് മേഖലകളിലേക്ക് കൂടി ആധാര്‍ വ്യാപിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് സുപ്രീംകോടതിയുടെ അനുമതി. എന്നാല്‍ ആധാര്‍ വ്യക്തികളുടെ സ്വകാര്യതയുടെ ലംഘനമാണെന്ന കേസിലെ ഹരജിക്കാരന്റെ വാദം ഏഴംഗ ബെഞ്ചിന്റെ പരിഗണനക്ക് വിട്ടു.
നിലവിലുള്ള ഗ്യാസ് സബ്‌സിഡിക്ക് പുറമെ വിധവാ പെന്‍ഷന്‍, വാര്‍ധക്യ പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, തൊഴിലുറപ്പ് പദ്ധതി, പ്രൊവിഡന്‍സ് ഫണ്ട്, പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജന എന്നീ മേഖലകളിലേക്ക് കൂടിയാണ് ആധാര്‍ വ്യാപിപ്പിക്കുന്നത്.







