Connect with us

Kerala

തിരഞ്ഞെടുപ്പ് അടുത്തതോടെ പദ്ധതിപ്പണം ചെലവഴിക്കാന്‍ മത്സരം

Published

|

Last Updated

കുന്നംകുളം: നവംബറില്‍ തിരഞ്ഞെടുപ്പ്് നടക്കാനിരിക്കെ പദ്ധതിപ്പണം ചെലവഴിക്കാന്‍ ത്രിതല പഞ്ചായത്തുകള്‍ തമ്മില്‍ മത്സരം. 8000 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് തദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പു വര്‍ഷം സംസ്ഥാനത്ത്് നടപ്പാക്കുന്നത്.
ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം കിട്ടിയ പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് കരാര്‍ പണികളിലേക്ക് കൂടുതല്‍ പഞ്ചായത്തുകളും കടന്നതായി സംസ്ഥാന ആസൂത്രണ ബോര്‍ഡ് വിലയിരുത്തി. ജുലൈ വരെ 70 ശതമാനം പദ്ധതിപ്പണം വിനിയോഗിക്കാന്‍ ത്രിതല പഞ്ചായത്തുകള്‍ ശ്രമം തുടങ്ങിക്കഴിഞ്ഞതായി ആസൂത്രണ ബോര്‍ഡ് അംഗം സി പി ജോണ്‍ അറിയിച്ചു. 2015- 16 സാമ്പത്തീക വര്‍ഷത്തിലെ എണ്ണായിരം കോടിയില്‍ 4,800 കോടിയാണ് പദ്ധതി പണം. ശേഷിക്കുന്നവ പദ്ധതിയേതര വിഭാഗത്തില്‍ പെടുത്തി റോഡ് നിര്‍മാണം, അറ്റകുറ്റപ്പണി, നവീകരണം എന്നിവക്കായാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പദ്ധതിപ്പണം ചെലവഴിക്കുന്നതില്‍ കാല താമസം നേരിട്ടവര്‍ക്ക് സ്പില്‍ ഓവറായി തുക അനുവദിച്ചത് ഫണ്ടിന്റെ ക്ഷാമം മറികടക്കാന്‍ സഹായകമായി. ഡിസംബറില്‍ പുതിയ ഭരണ സമിതികള്‍ ചുയതലയേല്‍ക്കുമ്പോള്‍ നിര്‍മാണ പ്രവൃത്തികളില്‍ പകുതിയും പൂര്‍ത്തീകരിച്ചിട്ടുണ്ടാകുമെന്ന് ആസൂത്രണ ബോര്‍ഡ് വിലയിരുത്തി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ 35,000 കോടി രൂപയാണ് തദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചത്. പദ്ധതി സാമ്പത്തിക വര്‍ഷത്തിന്റെ ആരംഭമായ ഏപ്രിലില്‍ തന്നെ തുടങ്ങാനായതിനാല്‍ നൂറ് ശതമാനം ഫണ്ട് ചെലവഴിക്കുന്നതില്‍ കൂടുതല്‍ പഞ്ചായത്തുകളും വിജയം കണ്ടു. 2012 ലാണ്് സര്‍ക്കാര്‍ പ്രത്യേക ഉത്തരവാദിത്വത്തിലുണ്ടായ ത്രിതല സ്ഥാപനങ്ങളുടെ പദ്ധതി അംഗീഗാരം ബ്ലോക്ക്് തലത്തിലെ സാങ്കേതിക ഉപദേശക സമിതിയെ ഒഴിവാക്കി ജില്ലാ ആസൂത്രണ സമിതിക്ക് മാത്രമായി നിജപ്പെടുത്തിയത്.

---- facebook comment plugin here -----

Latest