National
ദാവൂദ് ഇബ്‌റാഹീം പാക്കിസ്ഥാനിലുണ്ടെന്നതിന് തെളിവായി പുതിയ ചിത്രങ്ങള്‍

ന്യൂഡല്‍ഹി: അധോലോക നായകന്‍ ദാവൂദ് ഇബ്‌റാഹീം പാക്കിസ്ഥാനിലുണ്ടെന്നതിന്റെ തെളിവായി പുതിയ ചിത്രം പുറത്തുവന്നു. ദാവൂദ് കറാച്ചിയിലുണ്ടെന്നാണ് ചിത്രങ്ങളില്‍ നിന്ന് വ്യക്തമാവുന്നതെന്ന് ദേശീയ സുരക്ഷാ ഏജന്‍സികള്‍ക്ക് ലഭിച്ച തെളിവുകള്‍ പറയുന്നത്. ഇതോടെ ദാവൂദ് തങ്ങളുടെ രാജ്യത്തില്ലെന്ന പാക് വാദം ദുര്‍ബലമായി.
ദാവൂദ് ഇബ്‌റാഹീമിന്റെ ഭാര്യയുടെ ടെലഫോണ്‍ ബില്ലാണ് സുരക്ഷാ ഏജന്‍സികള്‍ക്ക് ലഭിച്ച തെളിവുകളിലൊന്ന്. ഇതില്‍ കറാച്ചിയിലെ വിലാസമാണ് കൊടുത്തിരിക്കുന്നത്. 2015 ഏപ്രില്‍ മാസത്തിലേതാണ് ബില്‍.
ദാവൂദിന്റെ കുടുംബം പാകിസ്ഥാനില്‍ നിന്ന് ദുബായിലേക്കും തിരിച്ചും ഒട്ടേറെ തവണ യാത്ര ചെയ്തതിന്റെ രേഖകളും ലഭിച്ചിട്ടുണ്ട്. ദാവൂദിന്റെ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പും ദാവൂദ് പാകിസ്താനാല്‍ തന്നെയാണുള്ളതെന്ന് ഇന്ത്യയുടെ വാദത്തെ ശരിവെക്കുന്നു.
---- facebook comment plugin here -----