National
നേപ്പാളിയില്‍ ഭീതി വിതച്ച് വീണ്ടും തുടര്‍ ചലനങ്ങള്‍: മരണം 4300

മരണസംഖ്യ 4350 ആയി;രക്ഷാപ്രവര്‍ത്തനം ഫലപ്രദമല്ലെന്ന് നേപ്പാള്‍ പ്രധാനമന്ത്രി
കാഠ്മണ്ഡു: നേപ്പാളില്‍ ദുരന്തം വിതച്ച ഭൂമികുലുക്കത്തില്‍ മരിച്ചവരുടെ എണ്ണം 4350ആയി. ഇന്ന് മാത്രം 8000ലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. അതേസമയം രക്ഷാപ്രവര്‍ത്തനം ഫലപ്രദമല്ലെന്ന് നേപ്പാള്‍ പ്രധാനമന്ത്രി സുശില്‍ കൊയ്‌രാളാ പറഞ്ഞു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സാമഗ്രികളുടെയും അവശ്യ മരുന്നുകളുടെയും കുറവ് രാജ്യം നേരിടുന്നുണ്ടെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.
അതിനിടെ പതിനായിരക്കണക്കിന് ആളുകള്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ കഴിയുകയാണ്. തുടര്‍ ചലനങ്ങള്‍ ഇടയ്ക്കിടെ ഉണ്ടാകുന്നതിനാല്‍ ജനം ഭീതിയിലാണ്. ഇന്നലെ രാത്രിയിലും മിക്കവരും തുറസായ സ്ഥലങ്ങളിലാണു കഴിച്ചുകൂട്ടിയത്. . ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ 6,515 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മരിച്ചവരില്‍ 1,302 പേര്‍ കാഠ്മണ്ഡു താഴ്‌വരയിലുള്ളവരാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 72 ആയി. ഇവരില്‍ 56 പേര്‍ ബീഹാര്‍ സ്വദേശികളാണ്. ഉത്തര്‍പ്രദേശില്‍ പന്ത്രണ്ടും പശ്ചിമ ബംഗാളില്‍ മൂന്നും രാജസ്ഥാനില്‍ ഒരാളും ഭൂചലനത്തെ തുടര്‍ന്ന് മരിച്ചിട്ടുണ്ട്. ഹിമപാതത്തെ തുടര്‍ന്ന് എവറസ്റ്റില്‍ കുടുങ്ങിയ ഇരുനൂറ് പര്‍വതാരോഹകരെ രക്ഷപ്പെടുത്തി.
ആദ്യ ഭൂചലനത്തിനു ശേഷം നേപ്പാളിലുണ്ടാകുന്ന തുടര്‍ ചലനങ്ങള്‍ അവസാനിച്ചിട്ടില്ല. ചെറുതും വലുതുമായ നൂറോളം ഭൂചലനങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്. ഇന്നലെ നേപ്പാളില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.2 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി.
മെയ് അവസാനത്തോടെ നേപ്പാളില്‍ മണ്‍സൂണ്‍ കാലം ആരംഭിക്കും. ഇതോടെ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാനുള്ള സാധ്യത ഏറെയാണെന്ന് അന്താരാഷ്ട്ര സന്നദ്ധ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി. പത്ത് ലക്ഷത്തിലധികം കുട്ടികളെയാണ് ഭൂകമ്പം ബാധിച്ചതെന്ന് ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
നേപ്പാളില്‍ 250 ഓളം മലയാളികള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അവരെ എത്രയും പെട്ടന്ന് നാട്ടിലെത്തിക്കാന്‍ കഴിയുമെന്നും കേന്ദ്രമന്ത്രി സുഷമാ സ്വരാജ് സംസ്ഥാന സര്‍ക്കാറിനെ അറിയിച്ചു. മന്ത്രി കെ സി ജോസഫ്, രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനത്തില്‍ നിന്നുള്ള പാര്‍ലിമെന്റ് അംഗങ്ങള്‍ക്കാണ് കേന്ദ്ര മന്ത്രി ഉറപ്പ് നല്‍കിയത്.
പ്രതികൂല സാഹചര്യത്തിലും ഇന്ത്യയുടെ വിമാനങ്ങള്‍ ഭൂകമ്പം തകര്‍ത്ത നേപ്പാളില്‍ നിന്ന് ഇന്ത്യക്കാരെ സുരക്ഷിതകായി നാട്ടിലെത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് സുഷമാ സ്വരാജ് അറിയിച്ചു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇന്ത്യക്ക് പുറമെ ചൈന, പാക്കിസ്ഥാന്‍, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളും സഹായവുമായി കാഠ്മണ്ഡുവില്‍ എത്തി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നൂറ് ബസുകള്‍ നേപ്പാളിലേക്ക് അയച്ചതായി വിദേശകാര്യ സെക്രട്ടറി അറിയിച്ചു. തടസ്സപ്പെട്ട വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനുള്ള ശ്രമം ഇന്ത്യയില്‍ നിന്നുള്ള സംഘം തുടരുകയാണെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു.
തുടര്‍ ചലനങ്ങള്‍ ഉണ്ടായേക്കുമെന്ന വാര്‍ത്തകള്‍ക്കിടെ ആളുകള്‍ പഴയ കെട്ടിടങ്ങള്‍ ഉപേക്ഷിക്കുകയാണ്. കാഠ്മണ്ഡുവില്‍ നിന്ന് മറ്റ് പ്രദേശങ്ങളിലേക്ക് ആളുകള്‍ കൂട്ടത്തോടെ പലായനം ചെയ്യുന്നതായും റിപ്പോര്‍ട്ടുണ്ട്. കാഠ്മണ്ഡുവില്‍ നിന്നുള്ള പല റോഡുകളും ആളുകളെ കൊണ്ട് നിറഞ്ഞു.
ദുരിതാശ്വാസ പ്രവര്‍ത്തനം മന്ദഗതിയിലാണെന്ന് ആരോപിച്ച് പലയിടങ്ങളിലും നാട്ടുകാര്‍ പ്രകോപിതരായി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആഭ്യന്തര മന്ത്രി ബാംദേവ് ഗൗതം ആണ് മേല്‍നോട്ടം വഹിക്കുന്നത്.
വിവരങ്ങള്‍ അറിയാന്‍ വിളിക്കേണ്ട നമ്പര്‍- 011-23012113, 2301104, 23017905.
ഭൂകമ്പത്തില്‍ നാശം വിതച്ച നേപ്പാളില്‍ നിന്നുള്ള ചിത്രങ്ങള്‍