Connect with us

Kerala

എമര്‍ജന്‍സി ലാമ്പില്‍ കടത്തിയ 1.77 കോടിയുടെ സ്വര്‍ണം പിടികൂടി

Published

|

Last Updated

കൊണ്ടോട്ടി: കരിപ്പൂരില്‍ ഇന്നലെ രണ്ട് പേരില്‍ നിന്നായി 1.77 കോടിയുടെ സ്വര്‍ണക്കടത്ത് എയര്‍ കസ്റ്റംസ് വിഭാഗം പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ കൂത്തുപറമ്പ് മൂരിയാട് തയ്യില്‍ സഫ്‌വാന്‍(22), കോഴിക്കോട് കൊടുവള്ളി ആവിലോറ കോട്ടക്കുന്നുമ്മല്‍ ജാബിര്‍ (31) എന്നിവര്‍ പിടിയിലായി. രണ്ട് പേരും എമര്‍ജന്‍സി ലാമ്പിനുള്ളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്തിയത്.
ഇന്നലെ പുലര്‍ച്ചെ 3.30 നു ഇത്തിഹാദ് വിമാനത്തില്‍ അബൂദബിയില്‍ നിന്ന് എത്തിയ സഫ്‌വാന്‍ 116 ഗ്രാം തൂക്കം വരുന്ന 30 സ്വര്‍ണ കട്ടികളാണ് കടത്താന്‍ ശ്രമിച്ചത്. ഒമാന്‍ എയര്‍ വേയ്‌സ് വിമാനത്തില്‍ ജിദ്ദയില്‍ നിന്ന് ഇന്നലെ വൈകിട്ടാണ് ജാബിര്‍ എത്തിയത് . 250 ഗ്രാം തൂക്കമുള്ള 12 സ്വര്‍ണ ബാറുകളാണ് ഇയാള്‍ കടത്താ ശ്രമിച്ചത്.
അസിസ്റ്റന്റ് കമ്മീഷണര്‍മാരായ അനന്ദ് കുമാര്‍, അനൂപ് കുമാര്‍ വര്‍മ, സൂപ്രണ്ടുമാരായ ജി ബാലഗോപാല്‍, ഗിരീഷ് ബാബു, ടി ജി രഞ്ജിത്, ആലോക് സോണി, ഇന്‍സ്‌പെക് ടര്‍മാരായ അരവിന്ദ് കുമാര്‍, സാകേത് സിംഗ് ധില്ലന്‍, രാജീവ് രഞ്ജന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്വര്‍ണം പിടികൂടിയത്.

Latest