Connect with us

Kerala

ജോര്‍ജിനെ പുറത്താക്കാനുള്ള തീരുമാനം പാര്‍ട്ടി ഒറ്റക്കെട്ടായി എടുത്തത്: പി ജെ ജോസഫ്

Published

|

Last Updated

കോട്ടയം: പാര്‍ട്ടിയിലെ പ്രശ്‌നങ്ങളില്‍ പി സി ജോര്‍ജിനെ പിന്തുണയ്ക്കുന്നില്ലെന്ന് മന്ത്രി പി ജെ ജോസഫ്. ഇക്കാര്യത്തില്‍ മൗനം പാലിച്ചതല്ല. ജോര്‍ജിനെ പുറത്താക്കാനുള്ള തീരുമാനം പാര്‍ട്ടി ഒറ്റക്കെട്ടായാണ് എടുത്തത്. എട്ട് എംഎല്‍എമാര്‍ ചേര്‍ന്നെടുത്ത തീരുമാനം മുഖ്യമന്ത്രിയെ അറിയിക്കുകയായിരുന്നു. നടപടിയെടുക്കാമെന്ന് മുഖ്യമന്ത്രി മാണിക്ക് ഉറപ്പ് നല്‍കിയതായും ജസഫ് വ്യക്തമാക്കി.
മാണിയും ജോര്‍ജും തമ്മിലുള്ള പോരില്‍ പി ജെ ജോസഫ് ആദ്യമായാണ് നിലപാട് വ്യക്തമാക്കുന്നത്. ജോസഫിന്റെ മൗനം തനിക്കനുകൂലമായതിനാലാണെന്ന് പി സി ജോര്‍ജ് പറഞ്ഞിരുന്നു.

---- facebook comment plugin here -----

Latest