Connect with us

Palakkad

തെങ്കരയിലെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ സര്‍ക്കാറിന്റെ കനിവിനായി കാത്തിരിപ്പില്‍

Published

|

Last Updated

മണ്ണാര്‍ക്കാട്: തെങ്കര പഞ്ചായത്തിലെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ സര്‍ക്കാറിന്റെ കനിവിനായി കാത്തിരിക്കുന്നു. ആരും ഗൗനിക്കാനിക്കാനില്ലാതെ നിലവില്‍ 28 ഓളം എന്‍ഡോസള്‍ഫാന്‍ ഇരകളാണ് വൈകല്ലയങ്ങളുമായി കഴിയുന്നത്. തെങ്കര ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ തോട്ടങ്ങളോട് ചേര്‍ന്നുളള പ്രദേശങ്ങളിലാണ് എന്‍ഡോസള്‍ഫാന്‍ മൂലമുണ്ടായ ഗുരുതരമായ മാനസിക ശാരീരീക വൈകല്ല്യവുമായി ജനിച്ച കുട്ടികള്‍ സഹായത്തിനായി കാത്തിരിക്കുന്നത്. ഇവര്‍ക്ക് കഴിഞ്ഞ ഒക്‌ടോബറില്‍ കുട്ടികളുട ചികിത്സാ സഹായത്തിനായി 16 കുടുംബങ്ങള്‍ പഞ്ചായത്തംഗ ഭാസ്‌കരന്‍ മുണ്ടക്കണ്ണിയുട നേതൃത്വത്തില്‍ കലക്ടര്‍ക്ക് നേരിട്ട് നിവേദനം നല്‍കി. ഇതില്‍ അന്വേഷണം നടത്തി കാലതാമസമില്ലാതെ ആവശ്യമായ സഹായം നല്‍കാമെന്ന് കലക്ടര്‍ ബന്ധപ്പെട്ടവര്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി ബന്ധപ്പെട്ട വില്ലേജ് ഓഫീസില്‍ നിന്നും റിപ്പോര്‍ട്ട് നല്‍കുകയും മുഖ്യമന്ത്രിക്ക് ശിപാര്‍ശചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഇവര്‍ക്കാവശ്യമായ ചികിത്സാ സഹായമൊ മറ്റ് ആനുകൂല്യങ്ങളൊ ലഭിച്ചിട്ടില്ല. കൂടാതെ ഇവരുടെ റേഷന്‍ കാര്‍ഡുകള്‍ ബി പി എല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താമെന്ന ഉറപ്പും പാഴായി. ഒക്‌ടോബറില്‍ നിവേദനം നല്‍കിയത് കൂടാതെ പതിനൊന്നോളം കുട്ടികള്‍ ദുരന്ത ബാധിതരായി പ്രദേശത്തുളളതായി കണ്ടെത്തുകയും ഇവരുടെ പേരുവിവരങ്ങളും ജില്ലാ ഭരണകൂടത്തിന് കൈമാറിയിരുന്നു.
തെങ്കര പഞ്ചായത്തിലെ ചില ഭാഗങ്ങളില്‍ ക്യാന്‍സര്‍ രോഗവും വ്യാപിക്കുന്നുണ്ട്. ഒരാഴ്ചയില്‍ രണ്ടോ മൂന്നൊ കേസുകളെങ്കിലും പുതുതായി കണ്ടെത്തുന്നുണ്ടെന്നാണ് ജനപ്രതിനിധികള്‍ പറയുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് പഠനങ്ങള്‍ നടത്തുവാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല. എന്‍ഡോസള്‍ഫാന്‍ ദുരന്ത ബാധിത പ്രദേശമായി ജില്ലയുട കിഴക്കന്‍ മേഖലകളെ ഉള്‍പ്പെടുത്തിയെങ്കിലും തെങ്കര പഞ്ചായത്തിനെ അവഗണികയാണുണ്ടായത്. ആരോഗ്യ വകുപ്പ് വര്‍ഷങ്ങള്‍ക്കുമുമ്പ് നടത്തിയ സര്‍വ്വെയില്‍ തന്നെ 17ഓളം പേരെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരില്‍ കാണുന്ന സമാന അസുഖ ലക്ഷണങ്ങളുളളതായി കണ്ടെത്തിയിരുന്നു. എന്നാല്‍ തപടര്‍ നടപടികളൊന്നുമുണ്ടായില്ല. എന്നാല്‍ പുതിയ തലമുറയിലും വൈകല്യങ്ങള്‍ വര്‍ദ്ധിച്ചുവന്നതും മാറാവ്യാധികള്‍ പടരുന്നതുമാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ പുറംലോകമറിയാനിടയാക്കിയത്. ജനങ്ങളുടെ ജീവനുഭീക്ഷണിയായി നിലനില്‍ക്കുന്ന എന്‍ഡോസള്‍ഫാന്‍ ശേഖരം നീക്കുന്ന കാര്യത്തിലും ബന്ധപ്പെട്ടവരുടെ വാക്കും പാഴായിരിക്കുകയാണ്.