Connect with us

Sports

വനിതാ ജൂഡോയില്‍ അശ്വതിക്ക് വെങ്കലം

Published

|

Last Updated

തൃശൂര്‍: വനിതാ ജൂഡോയില്‍ 48 കിലോ വിഭാഗത്തില്‍ കേരളത്തിന്റെ പി ആര്‍ അശ്വതിയ്ക്ക് വെങ്കലം. പുരുഷന്മാരുടെ -73 വിഭാഗം ജൂഡോ മത്സരത്തില്‍ കേരളത്തിന്റെ മാര്‍ബിന്‍ ബെന്നിയും വെങ്കലം നേടി. ഉത്തരാഖണ്ഡിന്റെ സവിത ഗുറങ്ങിനെയാണ് അശ്വതി തോല്‍പ്പിച്ചത്. ഒരു വസാരിയിലാണ് അശ്വതി പ്രതിയോഗിയെ മലര്‍ത്തിയടിച്ച് മെഡല്‍ നേട്ടത്തിലെത്തിയത്. ദേശീയ ഗെയിംസില്‍ ആദ്യമായാണ് കേരളത്തിന് ജൂഡോയില്‍ മെഡല്‍ ലഭിക്കുന്നത്. പത്ത് വര്‍ഷമായി അശ്വതി ജൂഡോ വേദികളില്‍ സജീവ സാനിധ്യമാണ്്. ഇടുക്കി സ്വദേശി പുതുപ്പറമ്പില്‍ രാജന്റേയും സില്‍വിയുടെയും മൂന്നാമത്തെ മകളാണ് അശ്വതി. തൃശ്ശൂര്‍ വിമല കോളേജില്‍ ബി എ സോഷ്യോളജി രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ അശ്വതി കായിക കേരളത്തിന്റെ പ്രതിക്ഷ കൂടിയാണ്.

---- facebook comment plugin here -----

Latest