Kerala
ദേശീയ ഗെയിംസ് അഴിമതി സിബിഐക്ക് വിടാന്‍ ധൈര്യമുണ്ടോയെന്ന് ഗണേഷ്
തിരുവനന്തപുരം: ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളില്‍ സിബിഐ അന്വേഷണത്തിന് വിടാന്‍ ധൈര്യമുണ്ടോയെന്ന് മുന്‍മന്ത്രി കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ. മുഖ്യമന്ത്രിക്കും കായിക മന്ത്രിക്കും ഇതിന് തയ്യാറാകുമോ എന്ന് ഗണേഷ് കുമാര്‍ ചോദിച്ചു. താന്‍ കായികവകുപ്പിന്റെ ചുമതല വഹിച്ച കാലത്തെ കാര്യങ്ങളും അന്വേഷിക്കാം. തനിക്കും പലതും പറയാനുണ്ട്. ലാലിസത്തിന്റെ മറവില്‍ അഴിമതി മറയ്ക്കാന്‍ ശ്രമിക്കുകയാണ്. ലാലിനെ ഇനി വിവാദങ്ങളില്‍പെടുത്തേണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
ഗണേഷ് കുമാറിന്റെ സിബിഐ അന്വേഷണ ആവശ്യത്തെ മുന്‍കായിക മന്ത്രിയും സിപിഎം നേതാവുമായ എം വിജയകുമാറും പിന്തുണച്ച് രംഗത്തെത്തി. വലിയ അഴിമതിയാണ് നടന്നിരിക്കുന്നത് അത് അന്വേഷിക്കേണ്ടത് തന്നെയാണെന്നും വിജയകുമാര്‍ പറഞ്ഞു.







