National
ദാവൂദ് ഇബ്രാഹീമിന്റെ സഹോദരന്‍ അറസ്റ്റില്‍

മുംബൈ: അധോലോക നേതാവ് ദാവൂദ് ഇബ്രാഹീമിന്റെ സഹോരന്‍ ഇക്ബാല്‍ കസ്‌കര്‍ മുംബൈയില്‍ അറസ്റ്റിലായി. ഇയാളുടെ രണ്ടു സഹായികളും പിടിയിലായിട്ടുണ്ട്. ആക്രമണം, കവര്‍ച്ച എന്നീ കുറ്റങ്ങള്‍ക്കാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഒരു റിയല്‍ എസ്‌റ്റേറ്റ് ഇടനിലക്കാരന്റെ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം ഇയാളെ മര്‍ദിച്ച് മുപ്പതുലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നാണ് പരാതി. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം.
---- facebook comment plugin here -----