Kozhikode
വിദേശ മദ്യഷാപ്പിനെതിരെ ജനകീയ സദസ്സ് സംഘടിപ്പിച്ചു
തിരുവമ്പാടി: തിരുവമ്പാടിയിലെ വിദേശമദ്യഷാപ്പ് അടച്ച് പൂട്ടണമെന്നും തിരുവമ്പാടിയിലെ ഭൂമിയുടെ അന്യായവില നിര്‍ണയം തിരുത്തണമെന്നും ആവശ്യപ്പെട്ട് ജനകീയ സദസ്സ് സംഘടിപ്പിച്ചു. താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. എ കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഫാദര്‍ അബ്രഹാം വെള്ളോപ്പള്ളി, ബോസ് ജേക്കബ്, കെ എ അബ്ദുര്‍റഹ്മാന്‍, ഖാലിദ് മൂസ നദ്വി സംബന്ധിച്ചു. തോമസ് വലിയപറമ്പന്‍ സ്വാഗതവും പി ആര് അജിത നന്ദിയും പറഞ്ഞു.
---- facebook comment plugin here -----