Connect with us

National

ആന്ധ്രയില്‍ മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും യോഗ കോഴ്‌സ്‌

Published

|

Last Updated

ഹൈദരാബാദ്: ഭരണവും രാഷ്ട്രീയവും ഏല്‍പ്പിക്കുന്ന സമ്മര്‍ദത്തില്‍ നിന്ന് “രക്ഷപ്പെടാന്‍” ആ്ര്രന്ധാ പ്രദേശിലെ മന്ത്രിമാര്‍ക്കും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കും യോഗയും ധ്യാനവുമടക്കമുള്ള ക്രാഷ് കോഴ്‌സ്. ഇന്നലെ തുടങ്ങിയ കോഴ്‌സ് മൊത്തം മൂന്ന് ദിവസമാണ് നീണ്ടു നില്‍ക്കുക.
“ഇന്നര്‍ എന്‍ജിനീയറിംഗ് ഫോര്‍ ജോയ്ഫുള്‍ ലിവിംഗ്” എന്നു പേരിട്ട ത്രിദിന പരിപാടിക്ക് സദ്ഗുരു ജഗ്ഗി വാസുദേവിന്റെ കീഴിലുള്ള ഇഷാ ഫൗണ്ടേഷനാണ് നേതൃത്വം നല്‍കുന്നത്. മന്ത്രിമാര്‍, ഐ എ എസ്, ഐ പി എസ്, ഐ എഫ് എസ് ഉദ്യോഗസ്ഥരുള്‍പ്പെടെ മുന്നൂറോളം പേര്‍ ക്യാമ്പില്‍ പങ്കെടുക്കുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. ഇതാദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ ഇത്തരത്തില്‍ മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി യോഗ- ധ്യാന പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.