Connect with us

International

ഒബാമയുടെ തലയറുക്കുമെന്ന് ഇസില്‍ ഭീഷണി

Published

|

Last Updated

വാഷിംഗ്ടണ്‍: യു എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ തലയറുക്കുമെന്ന് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ മുന്നറിയിപ്പ്. ഇസില്‍ പുറത്തുവിട്ട പുതിയ വീഡിയോയിലാണ് അമേരിക്കക്കതിരെ ശക്തമായ ഭീഷണി മുഴക്കുന്നത്. അമേരിക്കയെ ഇസ്ലാമിക രാജ്യമാക്കി മാറ്റുമെന്നും വൈറ്റ് ഹൗസില്‍ വെച്ച് തന്നെ ഒബാമയുടെ തലയറുക്കുമെന്നുമാണ് ഭീഷണി സന്ദേശത്തിലുള്ളത്. ഇസ്ലാമിനെ എതിര്‍ക്കുന്ന എല്ലാവരുടെയും വിധി ഇതു തന്നെയാണ്. ഫ്രാന്‍സിനും ബെല്‍ജിയത്തിനും ഉള്ളസന്ദേശവും ഇതാണെന്നും ഇസില്‍ പറയുന്നു.

കുര്‍ദ്ദ് പോരാളിയെ മുട്ട് കുത്തിച്ച് നിര്‍ത്തി പിറകില്‍ തോക്കുമായി ഇസില്‍ ഭീകര്‍ നില്‍ക്കുന്ന വിഡിയോ ആണ് പുതുതായി പുറത്തുവിട്ടത്.

Latest