Connect with us

Kerala

പാലക്കാട് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്ന് മരണം

Published

|

Last Updated

പാലക്കാട്: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അച്ഛനും രണ്ട് മക്കളും മരിച്ചു. പല്ലശനയിലാണ് സംഭവം. പല്ലശന എടരിക്കാട് സ്വദേശി ബാബു (44) മക്കളായ അഭിത (5), അക്ഷയ (2) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 6.30ഓടെയായിരുന്നു അപകടം.
ഒറ്റമുറിയുള്ള വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഗ്യാസ് സിലിണ്ടറില്‍ നിന്നും സ്റ്റൗവിലേക്കുള്ള കണക്ഷന്‍ വിട്ടാണ് തീപിടുത്തമുണ്ടായത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

Latest