Connect with us

Kozhikode

സംസ്ഥാന സ്‌കൂള്‍ കലോത്സവം: സിറ്റി പോലീസിന് ബിഗ് സല്യൂട്ട്

Published

|

Last Updated

കോഴിക്കോട്: സംസ്ഥാന സ് കൂള്‍ കലോത്സവത്തിലെ ക്രമസമാധാനപാലന മികവിന് കോഴിക്കോട് സിറ്റി പോലീസിന് ബിഗ് സല്യൂട്ട്. നാഷനല്‍ യൂത്ത് പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടന്ന ആദരിക്കല്‍ ചടങ്ങ് മന്ത്രി ഡോ. എം കെ മുനീര്‍ ഉദ്ഘാടനം ചെയ്തു. കലോത്സവം കോഴിക്കോട്ടേക്ക് പ്രതീക്ഷിക്കാതെ എത്തിയപ്പോള്‍ വളരെ ആത്മവിശ്വാസത്തോട് കൂടിയാണ് സിറ്റി പോലീസിനെ ഏല്‍പ്പിച്ചത്. ആ ആത്മവിശ്വാസത്തെ അവര്‍ അസ്ഥാനത്താക്കിയില്ലെന്ന് മന്ത്രി മുനീര്‍ പറഞ്ഞു. മൊത്തത്തിലുള്ള കൂട്ടായ്മയുടെ വിജയമാണിത്. ജനങ്ങള്‍ക്കൊപ്പം നിന്ന് ശരിയിലൂടെ പോലീസ് നിയമത്തിലേക്ക് വരികയാണ് വേണ്ടത്. എം എല്‍ എ എന്ന രീതിയില്‍ ആരെയെങ്കിലും ആദരിക്കുന്നുണ്ടെങ്കില്‍ അത് എ വി ജോര്‍ജിനെ തന്നെയായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സിറ്റി പോലീസ് കമ്മീഷണര്‍ എ വി ജോര്‍ജ് ഐ പി എസിന് മന്ത്രി മൊമന്റോ സമ്മാനിച്ചു. നല്ല ആശയങ്ങളെ സ്വീകരിക്കുന്ന കോഴിക്കോടന്‍ ജനതയുടെ വിജയമാണിതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എ വി ജോര്‍ജ് ഐ പി എസ് പറഞ്ഞു. നാഷനല്‍ യൂത്ത് പ്രമോഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ എ കെ ഫൈസല്‍ അധ്യക്ഷത വഹിച്ചു. മെഹ്‌റൂഫ് മണലൊടി, എന്‍ സി അബൂബക്കര്‍, ഇ ഒ മിര്‍ഷാദ്, സക്കീര്‍ ഹുസൈന്‍, അനില്‍ സംസാരിച്ചു.

Latest