Connect with us

Gulf

ആഭ്യന്തര മമന്ത്രാലയം രാജ്യാന്തര പോലീസ് ഐഡിയാ അവാര്‍ഡ് ഏര്‍പെടുത്തുന്നു

Published

|

Last Updated

അബുദാബി: യു എ ഇ ആഭ്യന്തര മന്ത്രാലയം രാജ്യാന്തര പോലീസ് അവാര്‍ഡ് ഏര്‍പെടുത്തുന്നതായി ആഭ്യന്തര മന്ത്രാലയം ഉന്നത ഉദ്യോഗസ്ഥര്‍ അബുദാബി പോലീസ് ഹെഡ്ക്വാര്‍ട്ടേസില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

യു എ ഇ ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ മുഖ്യ കാര്‍മികത്വത്തിലുള്ള പദ്ധതി മിനിസ്ട്രി ഓഫ് ഇന്റീരിയേഴ്‌സ് അവാര്‍ഡ് ഫോര്‍ക്രിയേറ്റീവ് പോലീസ് ഐഡിയ എന്ന പേരിലാണ് അറിയപ്പെടുക. പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ ആധുനികവും സുതാര്യവും കാര്യക്ഷമവും ആക്കാന്‍ ക്രിയാത്മകവുമായ പദ്ധതികളും നിര്‍ദേശങ്ങളും അവതരിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമാണ് അവാര്‍ഡ് നല്‍കുക. പോലീസ് സേനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുക എന്നതിന്റെ ഭാഗമായി നൂതന ആശയങ്ങളും പദ്ധതികളും തേടി സമഗ്ര സജ്ജമായ പോലീസ് സേനയാക്കിമാറ്റുക എന്ന ലക്ഷ്യവുമായാണ് ഈ അവാര്‍ഡ് ഏര്‍പെടുത്തുന്നതെന്ന് ആഭ്യന്തര മന്ത്രാലയം സെക്രട്ടറി ജനറല്‍ മേജര്‍ ജനറല്‍ ഡോ. നാസര്‍ ലഖ്‌രിബാനി അല്‍ നുഐമി പറഞ്ഞു.
ലോകത്ത് തന്നെ ആദ്യമായാണ് സമഗ്രമായ അവാര്‍ഡ് പദ്ധതി പ്രഖ്യാപിക്കുന്നതെന്ന് ദുബൈ പോലീസ് ഉപമേധാവി അബ്ദുല്‍ ഖുദ്ദൂസ് അബ്ദുര്‍ റസാഖ് അല്‍ ഉബൈദലി പറഞ്ഞു. കുറ്റാന്വേഷണം, ട്രാഫിക്, മോഡേണ്‍ ടെക്‌നോളജി കസ്റ്റമര്‍ സര്‍വീസ്, സാമ്പത്തിക സുരക്ഷ, ഹരിത പദ്ധതികള്‍ മനുഷ്യാവകാശ പ്രവര്‍ത്തനം അടക്കം പത്തോളം മേഖലയില്‍ അവാര്‍ഡ് നല്‍കും, അദ്ദേഹം പറഞ്ഞു. ഓണ്‍ലൈന്‍ നോമിനേഷനിലൂടെയാണ് അപേക്ഷ സ്വീകരിക്കുക എന്നും അടുത്ത ജൂലൈ മാസത്തിലാണ് അപേക്ഷ സ്വീകരിക്കുക എന്നും അബുദാബിയില്‍ രണ്ട് വര്‍ഷത്തില്‍ നടക്കുന്ന സുരക്ഷാ സമ്മേളനത്തില്‍ അവാര്‍ഡ് നല്‍കുകയെന്നും മേജര്‍ മുഹമ്മദ് ഇസ്മാഈല്‍ അല്‍ ഹുമൈരി പറഞ്ഞു. അപേക്ഷകള്‍ http://uaeinnovation.ae/policing_creative_ideas_award ല്‍ സമര്‍പിക്കേണ്ടത്.