Kerala
മന്ത്രിസ്ഥാനത്തിരിക്കാന്‍ മാണിക്ക് അര്‍ഹതയില്ല: പിണറായി
തൃശൂര്‍: ധനമന്ത്രി കെ എം മാണിക്ക് മന്ത്രിസ്ഥാനത്തിരിക്കാന്‍ അര്‍ഹതയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. നിര്‍ണായക തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ രാജിവച്ച് ഒഴിഞ്ഞുപോകുകയാണ് വേണ്ടത്. നിര്‍ണായക തെളിവുകള്‍ പുറത്തുവന്നിട്ടും അധികാരക്കസേരയില്‍ നിന്നൊഴിയാതെ
മാണി പാര്‍ലമെന്ററി വ്യവസ്ഥയെ അപഹസിക്കുകയാണെന്നും പിണറായി പറഞ്ഞു.
നിരവധി ആരോപണങ്ങള്‍ നേരിടുന്ന മുഖ്യമന്ത്രിക്കും സ്ഥാനത്തിരിക്കാന്‍ ഒട്ടും അര്‍ഹതയില്ലെന്നും പിണറായി പറഞ്ഞു. തൃശൂര്‍ സിപിഐഎം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.
---- facebook comment plugin here -----