Connect with us

Malappuram

ബൈക്കില്‍ ഭാരത പര്യടനം നടത്താന്‍ യുവ സംഘം പുറപ്പെട്ടു

Published

|

Last Updated

തിരൂര്‍: ബൈക്കില്‍ ഭാരത പര്യടനം ലക്ഷ്യമിട്ട് യുവ സംഘം തിരൂരില്‍ നിന്നും യാത്ര പുറപ്പെട്ടു. തിരൂര്‍ തെക്കന്‍ കുറ്റൂര്‍ സ്വദേശികളായ നെടുങ്ങാട്ട് പുത്തന്‍വീട്ടില്‍ ബിജു(32), സഹോദരന്‍ ബിജീഷ്(22), മീനടത്തൂര്‍ ചെമ്പ്ര സ്വദേശി ശ്രീദത്തന്‍(24) എന്നീ മൂവര്‍ സംഘമാണ് ഇന്നലെ തിരൂരില്‍ നിന്നും ഭാരത പര്യടന യാത്ര പുറപ്പെട്ടത്.
സിവില്‍ എന്‍ജിനീയറും ബില്‍ഡിംഗ് ഡിസൈനറുമായ ബിജുവും സഹോദരന്‍ വിജീഷും പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറായ ദത്തനും ചേര്‍ന്ന് വര്‍ഷങ്ങളായി പഠനം നടത്തിയും ആസൂത്രണം ചെയ്തുമാണ് ഗോള്‍ഡന്‍ ട്രയാന്‍ഗിന്‍ എന്ന ഈ ഭാരത പര്യടനം.
ബാംഗ്ലൂര്‍, ഗോവ, ബെല്‍ഗാം, മുംബൈ, വഡോദര, ഉദയപൂര്‍, അജ്മീര്‍, ദില്ലി, ആഗ്ര, അലഹബാദ്, കൊല്‍ക്കത്ത, വിജയവാഡ എന്നീ സ്ഥലങ്ങളിലൂടെ 9000 കിലോമീറ്റര്‍ പിന്നിടുന്ന യാത്ര ചൈന അതിര്‍ത്തിയായ ഗോള്‍ഡന്‍ ട്രയാന്‍ഗിന്‍ ക്രോസ് എന്നറിയപ്പെടുന്ന ഭൂട്ടാനിലേക്ക് എത്തിച്ചേരും. ഇരുപത് ദിവസത്തെ പര്യടനത്തിന് 25000 രൂപയാണ് സംഘം കണക്കാക്കുന്നത്. പുരാതനമായ ശില്‍പങ്ങളും കെട്ടിടങ്ങളും ശില്‍പകലാ നിര്‍മാണങ്ങളെയും പുനരാവിഷ്‌കരിക്കുകയും പഠിക്കുകയുമാണ് ഈ യാത്രയുടെ ലക്ഷ്യമെന്ന് മൂവര്‍ സംഘം തിരൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മലപ്പുറം ജില്ലയിലെ ആദ്യ പര്യടനം നടത്തുന്ന ഈ സംഘം രണ്ട് ബുള്ളറ്റുകളിലായാണ് യാത്ര പുറപ്പെട്ടത്.

Latest