Connect with us

Kerala

ആരു വിചാരിച്ചാലും സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാകില്ല: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ ബാലകൃഷ്ണപിള്ള പറഞ്ഞത് ശരിയല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ധനമന്ത്രി കെ എം മാണി കോഴവാങ്ങിയതായി തന്നോട് പറഞ്ഞെന്ന കാര്യം ശരിയല്ല. ബാലകൃഷ്ണപിള്ള അങ്ങനെയൊരു കാര്യവും പറഞ്ഞിട്ടില്ല. ബാര്‍കോഴ വിവാദം ഉണ്ടായ ശേഷം പെരുന്നയില്‍ വച്ച് മാത്രമാണ് ഞങ്ങള്‍ കണ്ടത്. ആര് വിചാരിച്ചാലും സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാകില്ല. അതാണ് കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫോണ്‍ സംഭാഷണം പുറത്തുവന്നതിനെ കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല.

Latest