Kerala
നിയന്ത്രണം വിട്ട ബസ് കൊച്ചി മെട്രോയുടെ തൂണിലിടിച്ചു
കൊച്ചി: എറണാകുളം നോടര്ത്തില് സ്വതകാര്യ ബസ് നിയന്ത്രണം വിട്ട് കൊച്ചി മെട്രോയുടെ തൂണിലിടിച്ചു. പാലത്തിലൂടെ പോകുകയായിരുന്ന ബസാണ് ഇടിച്ചത്. രാവിലെ 9 മണിയോടെയായിരുന്നു സംഭവം. ബസിലുണ്ടായിരുന്ന യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
പെരുമ്പാവൂരില്‍ നിന്ന് വെല്ലിംഗ്ടണ്‍ ഐലന്റിലേക്ക് പോകുകയായിരുന്ന ബസാണ് നിയന്ത്രണം വിട്ടത്. കെഎസ്ആര്‍ടിസി ബസിനെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കവെയായിരുന്നു അപകടം. പരിക്കേറ്റവരെ നഗരത്തിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
---- facebook comment plugin here -----