Connect with us

Gulf

അബുദാബിയുടെ വിവിധ ഭാഗങ്ങളില്‍ 20 ക്ലിനിക്കുകള്‍ തുറക്കാന്‍ നീക്കം

Published

|

Last Updated

അബുദാബി: എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ അടുത്ത ഭാവിയില്‍ 20 പുതിയ ക്ലിനിക്കുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയുള്ളതായി അബുദാബി ഹെല്‍ത് അതോറിറ്റി. അബുദാബി നഗരം, അല്‍ ഐന്‍, പടിഞ്ഞാറന്‍ മേഖല എന്നിവിടങ്ങളിലാണ് ക്ലിനിക്കുകള്‍ സ്ഥാപിക്കുക. ഇവിടങ്ങളില്‍ താമസിക്കുന്ന സ്വദേശികളും വിദേശികളുമായവരുടെ ആരോഗ്യ പരിരക്ഷക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതിന്റെ ഭാഗമാണിത്. ആരോഗ്യ പൂര്‍ണമായ സമൂഹത്തെ സൃഷ്ടിക്കാനുള്ള അതോറിറ്റിയുടെ സ്ട്രാറ്റജിയുടെ ഭാഗം കൂടിയാണിതെന്ന് അധികൃതര്‍ വ്യക്തമാക്കി.
എമിറേറ്റിന്റെ വ്യത്യസ്തങ്ങളായ 14 സ്ഥലങ്ങളിലാണ് ക്ലനിക്കുകള്‍ വരുക. ഇതില്‍ ചിലത് സഞ്ചരിക്കുന്നവയായിരിക്കും. വിവിധ സ്ഥലങ്ങളില്‍ അതോറിറ്റി നിശ്ചയിച്ച വിദഗ്ധ സമിതിയുടെ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ക്ലനിക്കുകള്‍ സ്ഥാപിക്കാന്‍ അതോറിറ്റി മുന്നോട്ടുവന്നത്.
ഗന്‍തൂത്, അല്‍ വത്ബ, ഖലീഫ സിറ്റി ബി, ഈസ്റ്റേണ്‍ പ്രൊവിന്‍സ് എന്നിവിടങ്ങളില്‍ ആറ് സ്ഥിരം ക്ലിനിക്കുകളും നാഹിലില്‍ രണ്ട്. ഉമ്മു ഗാഫയില്‍ രണ്ട്, അല്‍ ദാഹിറയില്‍ ഒന്ന്, അല്‍ അറാദില്‍ ഒന്ന് തുടങ്ങിയവയാണ് അതോറിറ്റി പുതുതായി തുടങ്ങാനിരിക്കുന്ന ക്ലനിക്കുകള്‍. ഇതിനുപുറമെ അതിര്‍ത്തി പ്രദേശമായ സിലയില്‍ രണ്ട് ഹെല്‍ത് സെന്ററുകളും അതോറിറ്റി പദ്ധതിയിട്ടിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

Latest