Connect with us

Kasargod

റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം: സ്റ്റേജിതര മത്സരത്തില്‍ ഹോസ്ദുര്‍ഗ് മുന്നില്‍

Published

|

Last Updated

ചെറുവത്തൂര്‍: റവന്യൂ ജില്ല കേരള സ്‌കൂള്‍ കലോസവത്തിന്റെ ഭാഗമായുള്ള സ്‌റ്റേജിതര മത്സരങ്ങള്‍ ഇന്നലെ സമാപിച്ചപ്പോള്‍ ഹോസ്ദുര്‍ഗ് ഉപജില്ല മുപ്പത് പോയന്റോടെ ഒന്നാംസ്ഥാനത്ത്. കാസര്‍കോട്, ബേക്കല്‍ എന്നീ ഉപജില്ലകള്‍ ഇരുപത്തിനാലു പോയന്റുകള്‍ വീതം നേടി രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഇരുപത്തിരണ്ടു പോയന്റ് നേടിയ ചെറുവത്തൂര്‍ ഉപജില്ലയാണ് മൂന്നാം സ്ഥാനത്ത്്.
ഇനം തിരിച്ചുള്ള ഒന്നാം സ്ഥാനക്കാര്‍. എച്ച് എച്ച് എസ് വിഭാഗം (ജനറല്‍) ചിത്രരചന കെ അഭിമന്യു (ജി എച്ച് എസ് എസ് അട്ടെങ്ങാനം). ഉപന്യാസം (മലയാളം )സച്ചിന്‍ ഷാജി(സെന്റ് ജൂഡ്‌സ് എച്ച് എസ് എസ് വെള്ളരിക്കുണ്ട്. ഉപന്യാസം ഉറുദു മെഹഫ്രീ ബാനു (ടി ഐ എച്ച് എസ് എസ് നായന്മാര്‍മൂല). ഹൈ സ്‌കൂള്‍ കാര്‍ട്ടൂണ്‍: എന്‍ വൈശാഖ്(ജി എച്ച് എസ് എസ് ഉദുമ), ചിത്രരചന പെന്‍സില്‍: പി അര്‍ജുന്‍ (ദുര്‍ഗ എച്ച് എസ് എസ് കാഞ്ഞങ്ങാട്), ഉപന്യാസം ഉര്‍ദു: ഖദീജത്ത് നൈമ (ജി എച്ച് എസ് എസ് മംഗലപ്പാടി.) യു പി. ചിത്രരചന: പെന്‍സില്‍-കെ എം ഹസന്‍ (ടി ഐ എച്ച് എസ് എസ് നായന്മാര്‍മൂല). കഥാരചന മലയാളം: ഫഹ്മിയ സലിം (ജി യു പി എസ് ബല്ല), സംസ്‌കൃതം ഉപന്യാസം: യു വിവേക് (ജി യു പി എസ് കാസര്‍കോട് ), അറബിക് തര്‍ജമ: കെ ശംസീറ (ജി എച്ച് എസ് സൗത്ത് തൃക്കരിപ്പൂര്‍).

Latest