Connect with us

Kerala

മദ്യനയം പുന:പരിശോധിക്കേണ്ടതില്ല: സുധീരന്‍

Published

|

Last Updated

കൊല്ലം: മദ്യനയം ഇനി പുന:പരിശോധിക്കേണ്ട ആവശ്യമില്ലെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. നയം രൂപീകരിച്ചത് ഒരു ദിവസംകൊണ്ടല്ല. ആലോചിച്ചും എല്ലാവരോടും ചര്‍ച്ച ചെയ്തുമാണ് മദ്യനയം രൂപീകരിച്ചതെന്നും സുധീരന്‍ പറഞ്ഞു. മദ്യനയത്തില്‍ മാറ്റം കൊണ്ടുവരുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് വിരുദ്ധമാണ് കെപിസിസി പ്രസിഡന്റിന്റെ നിലപാട്.

ജനന്മയും സാമൂഹ്യപ്രതിബദ്ധതയും മുന്‍ നിര്‍ത്തിയുള്ള സര്‍ക്കാര്‍ തീരുമാനങ്ങളെ കോടതി തടസ്സപ്പെടുത്തരുതെന്ന് സുധീരന്‍ പറഞ്ഞു. മദ്യനയത്തിലെ കോടതിയുടെ വിധിക്കെതിരെ നിയമപോരാട്ടം വേണ്ടിവരും. ഇത്തരത്തിലുള്ള കോടതി വിധികള്‍ ദൗര്‍ഭാഗ്യകരമാണെന്നും സുധീരന്‍ പറഞ്ഞു. 21 ഫോര്‍സ്റ്റാര്‍ ബാറുകള്‍കൂടി തുറക്കാന്‍ അനുമതി നല്‍കിയ കോടതി വിധിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടിയില്‍ അച്ചടക്ക നടപടുയെടുത്തത് ചിട്ടയും അച്ചടക്കവും നിലനില്‍ക്കാനാണെന്നും സുധീരന്‍ പറഞ്ഞു. ജനപക്ഷയാത്രക്ക് മദ്യക്കച്ചവക്കാരില്‍ നിന്ന് പണംപിരിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുത്തതില്‍ എ,ഐ ഗ്രൂപ്പുകള്‍ക്ക് അമര്‍ഷമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് നടപടിയെ സംബന്ധിച്ച സുധീരന്റെ ന്യായീകരണം.

Latest