Connect with us

Kasargod

സഅദി സംഗമവും പി എ ഉസ്താദ് അനുസ്മരണ സമ്മേളനവും നാളെ

Published

|

Last Updated

ദേളി: സഅദിയ്യ ശരീഅത്ത് കോളജ് പൂര്‍വ വിദ്യാര്‍ഥി സംഘടന മജ്‌ലിസുല്‍ ഉലമാഇസ്സഅദിയ്യീന്‍ സംഘടിപ്പിക്കുന്ന സഅദി സംഗമവും പി എ ഉസ്താദ് അനുസ്മരണ സമ്മേളനവും നാളെ രാവിലെ ആരംഭിക്കും. 10 മണിക്ക് രജിസ്‌ട്രേഷന്‍. 11 മണിക്ക് “അറവിലെ അറിവുകള്‍” എന്ന വിഷയത്തിലുള്ള സെമിനാറിന് കര്‍മശാസ്ത്ര പണ്ഡി തന്‍ മുഹമ്മദ് സ്വാലിഹ് സഅദി നേതൃത്വം നല്‍കും. ഉച്ചക്ക് രണ്ട് മണിക്ക് പി എ ഉസ്താദ് അനുസ്മരണവും ഖത്മുല്‍ ഖുര്‍ആന്‍ സംഗമവും നടക്കും. എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ സംഗമത്തിന് നേതൃത്വം നല്‍കും. ഉഡുപ്പി ഖാസി ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത് ഉദ്ഘാടനം ചെയ്യും. കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം അനുസ്മരണ പ്രഭാഷണം നടത്തും.
വൈകുന്നേരം 4.30ന് സഅദി സംഗമവും ജനറല്‍ ബോഡിയും സമസ്ത പ്രസിഡന്റ് എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോള്‍ ഉദ്ഘാടനം ചെയ്യും. സഅദിയ്യ ജനറല്‍ സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ പ്രാര്‍ഥന നടത്തും. സഅദിയ്യ ശരീഅത്ത് കോളജ് പ്രിന്‍സിപ്പല്‍ എ കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. സംഗമത്തില്‍ ശൈഖുനാ പി എ ഉസ്താദ് അനുസ്മരണ ഗ്രന്ഥം പ്രകാശനം ചെയ്യും. സയ്യിദ് ഹാദി തങ്ങള്‍, കെ കെ ഹുസൈന്‍ ബാഖവി, അബ്ദുല്ല ബാഖവി കുട്ടശ്ശേരി, ഉബൈദുല്ലാഹി സഅദി, മുഹമ്മദ് അലി സഖാഫി തൃക്കരിപ്പൂര്‍, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, പള്ളേങ്കാട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലംപാടി അബ്ദുല്‍ ഖാദിര്‍ സഅദി തുടങ്ങിയവര്‍ സംബന്ധിക്കും. 6.30ന് “ഇതര ആഘോഷങ്ങളും മുസ്‌ലിംകളും” എന്ന വിഷയത്തിലുള്ള പഠന ക്ലാസിന് സഅദിയ്യ ദഅ്‌വാ കോളജ് പ്രിന്‍സിപ്പല്‍ മുഹിയുദ്ദീന്‍ സഅദി കൊട്ടുക്കര നേതൃത്വം നല്‍കും. അബ്ദുല്ലത്വീഫ് സഅദി പഴശ്ശി അധ്യക്ഷത വഹിക്കും.

 

Latest