Kerala
സദാചാര പോലീസ് ഗുണ്ടായിസം; ഒരാള്‍കൂടി അറസ്റ്റില്‍

കോഴിക്കോട ്‌സദാചാര പോലീസ് ചമഞ്ഞ് പി ടി ഉഷ റോഡിലെ സ്വകാര്യ റസ്റ്റോറന്റ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ബാലുശ്ശേരിയിലെ യുവമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി ഉണ്ണികുളം ഇരുമ്പോട്ടുചാലില്‍ ബബീഷ്( 30)ആണ് അറസ്റ്റിലായത്.
പിതാവിന്റെ അനുജന്റെ വീട്ടില്‍ നിന്നാണ് ഇയാളെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ഞായറാഴ്ച പുലര്‍ച്ചെ വീട്ടില്‍ റെയ്ഡ് നടത്തിയാണ് പിടികൂടിയത്. വീട്ടിലുണ്ടെന്ന രഹസ്യവിവരം കിട്ടിയതിനെ തുടര്‍ന്ന് സി ഡി പാര്‍ട്ടി വെളളയില്‍പോലീസിന്റെ സഹായത്തോടെ വീട് വളയുകയായിരുന്നു. ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയ എട്ട് യുവമോര്‍ച്ച പ്രവര്‍ത്തകരില്‍ ബബീഷും ഉള്‍പ്പെടുന്നുണ്ട്.
നേരത്തെ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ നിവേദിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ പി പ്രകാശ്ബാബു ഉള്‍പ്പെടെ കണ്ടാലറിയുന്ന 15ഓളം പേര്‍ക്കെതിരെയാണ് കേസെടുത്ത് വെള്ളയില്‍ പോലീസ് അന്വേഷണം നടത്തുന്നത്.