Palakkad
പാചക വാതക വിലവിവരം വിതരണ വാഹനങ്ങളില്‍ പ്രദര്‍ശിപ്പിക്കണം
പാലക്കാട്: പാചക വാതക സിലിണ്ടര്‍ വാഹനങ്ങളില്‍ എത്തിക്കുന്നതിനുളള തുക പുതുക്കി നിശ്ചയിച്ചതിന്റെ വിശദവിവരങ്ങള്‍ സിലിണ്ടര്‍ വിതരണം ചെയ്യുന്ന എല്ലാ വാഹനങ്ങളിലും പ്രദര്‍ശിപ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ കെ രാമചന്ദ്രന് പറഞ്ഞു.
അഞ്ച് കിലോമീറ്റര്‍ വരെ ട്രാന്‍സ്പോര്‍ട്ട് ചാര്‍ജ് സൗജന്യമാണ്. അഞ്ച് കിലോമീറ്റര്‍ മുതല്‍ 12 കി മീ വരെ 24 രൂപ, 12 കി മീ മുതല്‍ 20 കി മീ വരെ 29 രൂപ, 20 കി മീറ്ററും അതിന് മുകളിലും 34 രൂപ എന്നിങ്ങനെയാണ് ഗുണഭോക്താക്കള്‍ നല്‍കേണ്ടത്.
ഏജന്‍സിയുടെ ഫോണ്‍ മൊബൈല്‍ നമ്പറുകളും വാഹനത്തില്‍ പ്രദര്‍ശിപ്പിക്കണം. പരാതികള്‍ ജില്ലാ, താലൂക്ക് സപ്ലൈ ഓഫീസര്‍മാരെയും അറിയിക്കാമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. സിലിണ്ടര്‍ വിതരണം ചെയ്യാന്‍ ജില്ലയിലെ ചില പ്രദേശങ്ങളില്‍ അമിതചാര്‍ജ് ഈടാക്കുന്നതായി പരാതി ല‘ിച്ചിട്ടുണ്ടെന്നും അത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.