Connect with us

Malappuram

ഭൂമിയുടെ താരീഫ് വിലയും സ്റ്റാമ്പ് ഡ്യൂട്ടിയും വര്‍ധിപ്പിക്കരുത്: മംഗലം ഗോപിനാഥ്‌

Published

|

Last Updated

മഞ്ചേരി: ഭൂമിയുടെ താരീഫ് വിലയും സ്റ്റാമ്പ് ഡ്യൂട്ടിയും വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മംഗലം ഗോപിനാഥ്.
സാധാരണക്കാരന് ഏറെ ദോഷകരമായി ബാധിക്കുന്നതാണ് ഈ നടപടി. നിലവിലുള്ള താരീഫ് വില തന്നെ മാര്‍ക്കറ്റ് വിലയുടെ ഇരട്ടിയാണെന്നും ഇനിയും വര്‍ധിപ്പിക്കുന്നത് വന്‍ ഭൂ ഉടമകളെയും ഭൂ മാഫിയയെയും സാഹായിക്കാനെ ഉതകൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എ കെ ഡി ഡബ്ലിയു ആന്‍ഡ് എസ് എ യൂനിറ്റ് കമ്മിറ്റി മഞ്ചേരി സബ് രജിസ്ട്രാര്‍ ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫെയര്‍ വാല്യൂ അപാകതകള്‍ പരിഹരിക്കുക, 50 ശതമാനം ഫെയര്‍ വാല്യു വര്‍ധനവ് പിന്‍വലിക്കുക, ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ. അഡ്വ. ഐ ടി നജീബ്, പി ജി ഉപേന്ദ്രന്‍, അഡ്വ. എം കേശവന്‍ നായര്‍ പ്രസംഗിച്ചു. സി മാക്കു, സിക്കന്തര്‍ ഹയാത്ത്, വേണു ഗോപാലന്‍ നായര്‍, പാട്ടത്തില്‍ ചന്ദ്രമതി, ലാക്കയില്‍ മധു, കെ വിനു, ഹരിദാസന്‍ നേതൃത്വം നല്‍കി.