Connect with us

Wayanad

റവന്യൂ ഇന്‍സ്‌പെക്ടര്‍ക്ക് മര്‍ദനം: ജീവനക്കാര്‍ പണിമുടക്കി മാര്‍ച്ച് നടത്തി

Published

|

Last Updated

ഊട്ടി: റവന്യു ഇന്‍സ്‌പെക്ടറെ മര്‍ദിച്ചതായി പരാതി. കുന്നൂര്‍ റവന്യു ഇന്‍സ്‌പെക്ടര്‍ കന്തസ്വാമിയെയാണ് അഭിഭാഷകനായ കുന്നൂര്‍ സ്വദേശി വിശ്വനാഥന്‍ മര്‍ദിച്ചത്. ഭൂമിസംബന്ധമായ വിഷയത്തില്‍ അഭിഭാഷകന് അനുകൂലമായ റിപ്പോര്‍ട്ട് നല്‍കാത്തതിനെത്തുടര്‍ന്നാണ് ഇന്‍സ്‌പെക്ടറെ മര്‍ദിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം.
റവന്യു ഇന്‍സ്‌പെക്ടറെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് നീലഗിരി ജില്ലയില്‍ ഇന്നലെ റവന്യു വകുപ്പ് ജീവനക്കാര്‍ പണിമുടക്ക് നടത്തി. ഗൂഡല്ലൂര്‍, പന്തല്ലൂര്‍, ഊട്ടി, കുന്നൂര്‍, മഞ്ചൂര്‍, കുന്താ താലൂക്കുകളിലെ ജീവനക്കാരാണ് പണിമുടക്ക് നടത്തിയത്. ഇത്കാരണം ഇന്നലെ ഓഫീസുകളിലെത്തിയ നൂറുക്കണക്കിന് ആളുകള്‍ പ്രതിസന്ധിയിലായി. പലരും ജോലി ഉപേക്ഷിച്ചാണ് പല ആവശ്യങ്ങള്‍ക്കായി ഓഫീസുകളിലെത്തിയിരുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ താലൂക്ക് ഓഫീസുകള്‍ക്ക് മുമ്പില്‍ സമരം നടത്തി.
ഗൂഡല്ലൂര്‍: കുന്നൂരില്‍ റവന്യു ഇന്‍സ്‌പെക്ടറെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ഗൂഡല്ലൂര്‍ താലൂക്ക് ഓഫീസിന് മുമ്പില്‍ റവന്യു ജീവനക്കാര്‍ ധര്‍ണ നടത്തി. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുക, കള്ളക്കേസ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തിയത്. ജോണ്‍മനോഹര്‍ അധ്യക്ഷതവഹിച്ചു. ഗനിസുന്ദരം, കമല്‍, കനകരാജ്, സലീം എന്നിവര്‍ പ്രസംഗിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ താലൂക്ക് ഓഫീസ്, ആര്‍ ഡി ഒ ഓഫീസ്, വി ഒ ഓഫീസ്, ആര്‍ ഐ ഓഫീസ് തുടങ്ങിയ ഓഫീസുകളിലെ ജീവനക്കാര്‍ പണിമുടക്ക് നടത്തി.

Latest