Connect with us

Kerala

തിരുവനന്തപുരം മുന്‍ എം പി എ ചാള്‍സ് അന്തരിച്ചു

Published

|

Last Updated

തിരുവനന്തപുരം: തിരുവനന്തപുരം മുന്‍ എംപി എ ചാള്‍സ് (84) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം നാളെ രാവിലെ കണ്ണമൂല സിഎസ്‌ഐ പള്ളി സെമിത്തിരേയില്‍ നടക്കും.
എഐസിസി സെക്രട്ടറിയായിരുന്നു. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി മൂന്ന് തവണ വിജയിച്ച ഏക വ്യക്തിയാണ് അദ്ദേഹം. 1984,89,91 വര്‍ഷങ്ങളിലാണ് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1989ല്‍ ഒഎന്‍വി കുറുപ്പിനെയാണ് അദ്ദേഹം തോല്‍പ്പിച്ചത്. 1996ലും അദ്ദേഹം മത്സരിച്ചെങ്കിലും സിപിഐയുടെ കെ വി സുരേന്ദ്രനാഥിനോട് തോറ്റു. സിഎസ്‌ഐ ദക്ഷിണമേഖല മഹാഇടവക സെക്രട്ടറിയായിരുന്നു.

Latest