National
റെയില്‍വേ ഉദ്യോഗസ്ഥന്റെ വീട്ടിലെ ഓവുചാലില്‍ പത്ത് ലക്ഷം രൂപ
ന്യൂഡല്‍ഹി: റെയില്‍വേ ഉദ്യോഗസ്ഥന്റെ വീട്ടിലെ ഓവുചാലില്‍ നിന്നും സി ബി ഐ പത്ത് ലക്ഷം രൂപ കണ്ടെത്തി. മുതിര്‍ന്ന റെയില്‍വെ ബോര്‍ഡ് ഉദ്യോഗസ്ഥനായ മോഹന്‍ ശര്‍മയുടെ വീട്ടില്‍ നിന്നാണ് പണം കണ്ടെത്തിയത്. ഇതോടൊപ്പം നിരവധി ലാപ്‌ടോപ്പുകളും ഐ ഫോണുകളുള്‍പ്പടെയുള്ള വിലപിടിപ്പുള്ള മൊബൈല്‍ ഫോണുകളും കണ്ടെത്തിയിട്ടുണ്ട്.
സൂറത്തില്‍ നിന്നും ഹരിദ്വാറിലേക്കുള്ള പ്രത്യേക തീവണ്ടികളില്‍ അനധികൃതമായി കോച്ചുകള്‍ സ്ഥാപിക്കുന്നതിനായി സ്വകാര്യ ടൂര്‍ ഓപ്പറേറ്ററില്‍ നിന്നും കൈക്കൂലി വാങ്ങിയതിന് സി ബി ഐ ഇയാളെ രണ്ട് ദിവസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. വീട്ടിലെ ഓവുചാലിനുള്ളില്‍ സൂക്ഷിച്ചിരുന്ന പണം പൈപ്പ് പൊട്ടിച്ചാണ് സി ബി ഐ കണ്ടെടുത്തത്.
---- facebook comment plugin here -----