Connect with us

Techno

ഇന്ത്യ സ്വന്തമായി ഇ മെയില്‍ സര്‍വീസ് ആരംഭിക്കുന്നു

Published

|

Last Updated

ജി മെയിലിനും യാഹു മെയിലിനും ബദലായി ഇന്ത്യ സ്വന്തമായി ഇ മെയില്‍ സര്‍വീസ് ആരംഭിക്കുന്നു. ഇലക്ട്രോണിക് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പാണ് പുതിയ ഇ മെയില്‍ സംവിധാനത്തിനു പിന്നില്‍. ഗ്രൂപ്പ് ചാറ്റിനും ബള്‍ക്ക് എസ് എം എസുകള്‍ അയക്കുന്നതിനുമുള്ള സൗകര്യങ്ങള്‍ പുതിയ ഇ മെയില്‍ സേവനത്തിലുണ്ടാകും. ഒപ്പം വലിയ ഫയലുകള്‍ അറ്റാച്ച് ചെയ്ത് അയക്കാനും കഴിയും. ഇന്ത്യയില്‍ തന്നെയായിരിക്കും പുതിയ ഇ മെയില്‍ സേവനത്തിന്റെ സെര്‍വറുകള്‍. വിദേശ സെര്‍വറുകള്‍ ഉപയോഗിക്കുന്ന മെയില്‍ സേവനങ്ങളിലൂടെ കൈമാറപ്പെടുന്ന വിവരങ്ങള്‍ചോര്‍ത്തുന്നുവെന്ന പരാതി പുതിയ മെയില്‍ സര്‍വീസ് വരുന്നതോടെ പരിഹരിക്കപ്പെടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ആദ്യഘട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കായിരിക്കും പുതിയ സേവനം ലഭിക്കുക. പിന്നീട് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മൂന്നാം ഘട്ടത്തില്‍ സാധാരണക്കാര്‍ക്കും ഇ മെയില്‍ അക്കൗണ്ടുകള്‍ ലഭ്യമാകും. സര്‍ക്കാരിന്റെ കത്തിടപാടുകള്‍ പൂര്‍ണമായും പുതിയ മെയില്‍ സംവിധാനത്തിലേക്ക് മാറ്റും. നിലവില്‍ നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഇ മെയില്‍ സേവനം നല്‍കുന്നുണ്ടെങ്കിലും ഇതിനു ഒട്ടേറെ പരിമിതികളുണ്ട്. ഈ പരിമിതികളെല്ലാം മറികടക്കുന്നതായിരിക്കും പുതിയ മെയില്‍ സംവിധാനം എന്നാണ് റിപ്പോര്‍ട്ടുകള്‍

Latest