Kerala
മരടില്‍ മറിഞ്ഞ ടാങ്കറില്‍ നിന്ന് വാതകം പൂര്‍ണമായും മാറ്റി
കൊച്ചി: ഇന്നലെ രാത്രി മരടില്‍ മറിഞ്ഞ പാചക വാതക ബുള്ളറ്റ് ടാങ്കറില്‍ നിന്നും വാതകം പൂര്‍ണമായും മാറ്റി. കൊച്ചി-ധനുഷ്കോടി ദേശീയ പാതയിലായിരുന്നു അപകടം. ഇതുവഴിയുള്ള ഗതാഗതം പുന:സ്ഥാപിച്ചു. മരട് വഴിയുള്ള ഗതാഗത നിരോധനം തൃപ്പൂണിത്തുറ, ഇരുമ്പനം, എരൂര്‍ മേഖലകളില്‍ ഗതാഗത സ്തംഭനത്തിന് കാരണമായി. ഒരു മണിക്കൂറിലേറെ വാഹനങ്ങള്‍ ബ്ലോക്കില്‍ കുടുങ്ങി.
---- facebook comment plugin here -----