Connect with us

Wayanad

സ്വാഭാവിക വനത്തിന് ഭീഷണി വിദേശമരങ്ങള്‍ നശിപ്പിക്കാന്‍ നടപടി തുടങ്ങി

Published

|

Last Updated

തിരുനെല്ലി : സ്വാഭാവിക വനസമ്പത്തിന് ഭീഷണിയാണെന്ന കണ്ടെത്തിലിനെ ത്തുടര്‍ന്ന് ജില്ലയിലെ പതിനാലായിരത്തിലധികം വിദേശമരങ്ങള്‍ നശിപ്പിക്കാന്‍ നടപടി തുടങ്ങി. തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തില്‍ നട്ടുപിടിപ്പിച്ച മരങ്ങളാണ് ആദ്യഘട്ടത്തില്‍ നശിപ്പിക്കുന്നത്. വനഭൂമിയിലെ സ്വാഭാവിക മരങ്ങള്‍ക്കും ചെടികള്‍ക്കും ദോശകരമായ അക്കേഷ്യ, മഞ്ഞക്കൊന്ന, പാത്താടന്‍ മരങ്ങളാണ് നശിപ്പിക്കുന്നത്. മരങ്ങളുടെ തൊലി ചെത്തിമാറ്റി ഉണക്കാനാണ് പരിപാടി. 0 വര്‍ഷങ്ങള്‍ക്ക് മുമ്പ് നട്ട മരങ്ങളാണ് ഇവ. വനപാലകര്‍ക്കും വാച്ചര്‍മാര്‍ക്കുമാണ് ഇതിന്റെ ചുമതല. പുതുതായി മുളച്ച് വരുന്ന വൃക്ഷത്തൈകള്‍ പിഴുതെടുത്ത് നശിപ്പിക്കുകയും ചെയ്യുന്നുണ്ട്.

Latest