Connect with us

Gulf

അബുദാബി സ്‌കൂളുകളില്‍ മിനിബസ് നിരോധിച്ചു

Published

|

Last Updated

അബുദാബി: അബുദാബിയിലെ സ്‌കൂളുകളില്‍ മിനിബസ് മൈക്രോ ബസ് എന്നിവ അബുദാബി ഗതാഗത വകുപ്പ് നിരോധിച്ചു. അബുദാബി ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ട്രാന്‍സ്‌പോര്‍ട്ട് (ഡോട്ട്)നെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ടു ചെയ്തതാണിത്.
സ്‌കൂള്‍ കുട്ടികള്‍ മിനിബസുകളില്‍ സഞ്ചരിക്കുന്നത് ഉറപ്പും സുരക്ഷിതത്വവും കുറവാണെന്ന കണ്ടെത്തലാണ് നി തര്‍ വ്യക്തമാക്കി.
കഴിഞ്ഞ അധ്യയന വര്‍ഷം മുതല്‍ നിരവധി പരിഷ്‌കാരങ്ങള്‍ സ്‌കൂള്‍ ബസുകളില്‍ വിദ്യാഭ്യാസ മന്ത്രാലയം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇവ പാലിക്കുന്നില്ല എന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. അബുദാബിയിലെ സ്‌കൂള്‍ ബസുകളില്‍ ഡ്രൈവറെ കൂടാതെ ആയയും, രജിസ്ട്രാറും, രജിസ്റ്റര്‍ പുസ്തകവും ഉണ്ടായിരിക്കണം. സ്‌കൂളുകളില്‍ പരിശോധന നടത്തി നിയമ പരിഷ്‌കാരങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തും. സ്‌കൂള്‍ ബസുകളില്‍ ആധുനിക രീതിയിലുള്ള ക്യാമറകള്‍ ഘടിപ്പിച്ചിരിക്കണമെന്നാണ് നിയമമെങ്കിലും സ്വകാര്യ വിദ്യാലയങ്ങളിലെ ബസുകളില്‍ ഇതുവരെ നടപ്പിലാക്കിയിട്ടില്ല. പല സ്‌കൂള്‍ ബസുകളിലും എയര്‍ കണ്ടീഷന്‍ പോലും പ്രവര്‍ത്തിക്കുന്നില്ല. പല സ്‌കൂളുകളും പുറത്ത് നിന്നുള്ള ബസുകള്‍ വാടകക്ക് എടുത്താണ് സ്‌കൂള്‍ കുട്ടികളെ കൊണ്ടുവരുന്നത്.
യാത്രാ ചിലവ് ഇനത്തില്‍ വന്‍ നിരക്ക് രക്ഷിതാക്കളില്‍ നിന്ന് ഈടാക്കുന്ന അവസരത്തിലാണ് ഇത്തരം ഉത്തരവാദിത്വമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാവുന്നത്.