Connect with us

Kozhikode

സിവില്‍ സ്റ്റേഷന്‍ പരിസരം ശുചീകരിച്ചു

Published

|

Last Updated

കോഴിക്കോട്: ഗാന്ധി സ്മരണ പുതുക്കി ജീവനക്കാരും വിദ്യാര്‍ഥികളും സിവില്‍ സ്റ്റേഷന്‍ പരിസരം ശുചീകരിച്ചു. ഗാന്ധിജയന്തി വാരാഘോഷത്തിന്റെയും ശുചിത്വമാസാചരണത്തിന്റെയും ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ലാ ശുചിത്വ മിഷനും സംഘടിപ്പിച്ച ശുചീകരണ പരിപാടിയില്‍ സ്റ്റുഡന്‍സ് പോലീസ്, എന്‍ സി സി കാഡറ്റുകള്‍, യൂത്ത് ക്ലബ് പ്രവര്‍ത്തകര്‍, ജീവനക്കാര്‍ പങ്കെടുത്തു.
ശുചിത്വ മാസാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം എം കെ രാഘവന്‍ എം പി നിര്‍വഹിച്ചു. പബ്ലിക് റിലേഷന്‍സ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ടി വേലായുധന്‍ അധ്യക്ഷത വഹിച്ചു. എ ഡി എം കെ രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം സലിം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഖാദര്‍ പാലാഴി, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രജനി പുല്ലാനിക്കാട്ട്, അസി.കോ-ഓര്‍ഡിനേറ്റര്‍മാരായ കെ പി രാധാകൃഷ്ണന്‍, ബൈജു ജോസ്, സര്‍വീസ് സംഘടനാ പ്രതിനിധികളായ പി രാജീവന്‍, കെ വിനോദ്കുമാര്‍, ടി എം സജീന്ദ്രന്‍, എം മുഹമ്മദ് മുസ്തഫ, ബോണി വര്‍ഗീസ് പ്രസംഗിച്ചു.

---- facebook comment plugin here -----

Latest