Connect with us

National

വിവാദ പ്രസംഗം: ഗഡ്കരിക്ക് തിരഞ്ഞെടുപ്പ് കമീഷന്റെ നോട്ടീസ്

Published

|

Last Updated

മുംബൈ: മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ വിവാദ പ്രസംഗത്തെക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിക്ക് തിരഞ്ഞെടുപ്പ് കമീഷന്‍ നോട്ടീസ് അയച്ചു. കൈക്കുലി കൊടുത്ത് ബിജെപിക്ക് അനുകൂലമായി വാര്‍ത്തകള്‍ സൃഷ്ടിക്കാനുള്ള ലക്ഷ്യമാണ് പ്രസംഗത്തിനുള്ളതെന്ന പരാതിയുമായി ചില പത്രങ്ങളാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചത്. വിശദീകരണം നല്‍കാത്ത പക്ഷം കടുത്ത നിയമനടപടികള്‍ നേരിടേണ്ടി വരുമെന്ന് കമീഷന്‍ നോട്ടീസില്‍ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് സമയത്ത് ലഭിക്കുന്ന നോട്ടീസുകള്‍ സൂക്ഷിച്ചുവയ്ക്കണമെന്നും ഇനിയുള്ള കുറച്ച് ദിവസങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ലക്ഷ്മി സന്ദര്‍ശന ദിനങ്ങളാണെന്നും ഗഡ്കരി പ്രസംഗിച്ചതാണ് വിവാദമായത്. മാധ്യമ പ്രവര്‍ത്തകരും ഉടമകളും കിട്ടുന്നതെല്ലാം വാങ്ങണം, ഒന്നും കളയരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Latest