Connect with us

International

തീവ്രവാദികള്‍ ഇന്റര്‍നെറ്റ് ദുരുപയോഗം ചെയ്യുന്നുവെന്ന് ഉര്‍ദുഗാന്‍

Published

|

Last Updated

അങ്കാറ: വര്‍ധിച്ചുവരുന്ന ഇന്റര്‍നെറ്റ് ഉപയോഗത്തിനെതിരെ തുര്‍ക്കി പ്രസിഡന്റ് ത്വയ്യിബ് ഉര്‍ദുഗാന്‍. ഇന്റര്‍നെറ്റിന് പൂര്‍ണമായും എതിരല്ലെന്നും എന്നാല്‍, തീവ്രവാദികള്‍ ഇന്റര്‍നെറ്റ് വ്യാപകമായി ഉപയോഗിക്കുന്നത് വര്‍ധിച്ചുവരുന്നുണ്ടെന്ന മുന്നറിയിപ്പാണ് നല്‍കിയതെന്ന് പ്രസിഡന്‍ഷ്യല്‍ കാര്യാലയം വ്യക്തമാക്കി. പ്രസിഡന്റ് ഇന്റര്‍നെറ്റിനെതിരെ രംഗത്തുവന്നുവെന്ന വാര്‍ത്ത പ്രചരിച്ചതോടെയാണ് പ്രസിഡന്‍ഷ്യല്‍ കാര്യാലയം ന്യായീകരണവുമായി രംഗത്തുവന്നത്. സന്നദ്ധ സംഘടനാ പ്രതിനിധികളുമായുള്ള യോഗത്തിലാണ് ഉര്‍ദുഗാന്‍ വര്‍ധിച്ചുവരുന്ന ഇന്റര്‍നെറ്റ് ഉപയോഗത്തിനെതിരെ പറഞ്ഞത്. പത്രപ്രവര്‍ത്തക സംരക്ഷണ കമ്മിറ്റിയും അന്താരാഷ്ട്ര പ്രസ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെയും നേതൃത്വത്തിലാണ് സന്നദ്ധ സംഘം ഉര്‍ദുഗാനെ സന്ദര്‍ശിച്ചത്. രാജ്യത്തെ വെബ് സൈറ്റുകള്‍ ബ്ലോക്ക് ചെയ്യുന്നതിനും ഓണ്‍ലൈന്‍ നിയന്ത്രിക്കുന്നതിനും ടെലികോം വിഭാഗത്തിന് പ്രത്യേക അധികാരം നല്‍കുന്ന നിയമ ഭേതഗതി കോടതി നിരസിച്ചതിന് പിന്നാലെയാണ് യോഗം നടന്നത്. ഇസില്‍ തീവ്രവാദികള്‍ സൈറ്റുകള്‍ ദുരപയോഗം ചെയ്യുന്നതുകൊണ്ടാണ് തങ്ങള്‍ നിയമ ഭേതഗതി കൊണ്ടുവന്നതെന്ന് ഉര്‍ദുഗാന്‍ ന്യായീകരിക്കുകയും ചെയ്തു.

Latest