Connect with us

Wayanad

മേരിമാത കോളജില്‍ എസ് എഫ് ഐക്ക് ഉജ്ജ്വല വിജയം

Published

|

Last Updated

മാനന്തവാടി: മേരിമാത കോളജില്‍ എസ്എഫ്‌ഐക്ക് ഉജ്ജ്വല വിജയം. തിരഞ്ഞെടുപ്പ് നടന്ന എട്ട് ജനറല്‍ സീറ്റുള്‍പ്പെടെ 18 സീറ്റിലും വിജയിച്ച് എസ്എഫ്‌ഐ കോളേജ് യൂണിയന്‍ പിടിച്ചെടുത്തു. ജില്ലയില്‍ കെഎസ്‌യുവിന്റെ കുത്തകയെന്നവകാശപ്പെട്ട കോളേജായിരുന്നു എസ്എഫ്‌ഐ ചരിത്ര വിജയം. ജില്ലയിലെ സ്‌കൂള്‍ പാര്‍ലമെന്റ്, പോളിടെക്‌നിക്, കാലികറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലെ കോളേജുകളിലും ഉണ്ടായ വിജയത്തിന്റെ ആവര്‍ത്തനമാണ് മേരിമാത കോളജിലും കണ്ടത്.
ജില്ലയില്‍ സ്‌കൂള്‍ പാര്‍ലമെന്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ സംഘനാടിസ്ഥാനത്തില്‍ ഇലക്ഷന്‍ നടന്ന 32 സ്‌കൂളുകളില്‍ 25 ഇടത്തും, രണ്ട് പോളിടെക്‌നികിന് കോളജുകളിലും, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലെ ഒന്‍പത് കോളേജില്‍ ഇലക്ഷന്‍ നടന്നപ്പോള്‍ ഏഴിടത്തും എസ്എഫ്‌ഐയാണ് വിജയം കൈവരിച്ചത്. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ ഉയര്‍ത്തി പിടിക്കുന്ന വിദ്യാര്‍ഥി വിരുദ്ധ നിലപാടുകള്‍ക്കെതിരെയുള്ള വയനാട് ജില്ലയിലെ വിദ്യാര്‍ഥികളുടെ വിധിയെഴുത്താണ് എസ്എഫ്‌ഐക്കുണ്ടായ വിജയം. കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പ് വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് പ്രവര്‍ത്തകര്‍ മാനന്തവാടി ടൗണില്‍ പ്രകടനം നടത്തി. പ്രകടനത്തിന് കെ എം ഫ്രാന്‍സിസ്, എം എസ് ഫെബിന്‍, മുഹമ്മദ് ഷാഫി, ടി പി പ്രിയേഷ്, എസ് എസ് അരുണ്‍, ഫെബിന്‍ അബ്രഹാം എന്നിവര്‍ നേതൃത്വം നല്‍കി.
വിജയിച്ചവര്‍: യു കെ ആബിദ്(ചെയര്‍മാന്‍), അമല ആന്റണി(വൈസ് ചെയര്‍മാന്‍), വി കെ സനു(ജ. സെക്രട്ടറി), മിഥില ലക്ഷ്മണന്‍(ജോ. സെക്രട്ടറി), വി മുഹമ്മദ്താരിഖ്(യുയുസി), ജി ജെ വിഷ്ണു(ഫൈന്‍ ആര്‍ട്‌സ്), കെ തന്‍ഷീര്‍(ജനറല്‍ ക്യാപ്റ്റന്‍), വി എ ബാസില ഫാത്തിമ(എഡിറ്റര്‍), നിഖിത ജെയിംസ്(ഫസ്റ്റ് ഇയര്‍ റെപ്പ്), ജിബിന്‍ ബേബി(സെക്കന്റ് ഇയര്‍ റെപ്പ്, വി ജെ അഞ്ജു (തേഡ് ഇയര്‍ റെപ്പ്), കെ റയീസ്(ബികോം), അനഘ ജോസഫ്(കമ്പ്യൂട്ടര്‍ സയന്‍സ്), ആഷിഷ് റെജി(മാത്തമാറ്റിക്‌സ്), നീനു കെ ജിസ്(കെമിസ്ട്രി), നിര്‍മ്മല്‍(ഇംഗ്ലീഷ്), വി ജെ അനില്‍(സുവോളജി), ടോംലിന്‍(ഫിസിക്‌സ്).