Connect with us

Kozhikode

ഗ്രാമപഞ്ചായത്തുകള്‍ വിഭജിക്കണം: സി എം പി

Published

|

Last Updated

നാദാപുരം: ജനസംഖ്യാനുപാതികമായി ഗ്രാമപഞ്ചായത്തുകള്‍ പുനര്‍ വിഭജിക്കണമെന്ന് സി എം പി കുറ്റിയാടി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. അധികാര വികേന്ദ്രീകരണ ലക്ഷ്യം കാര്യക്ഷമമാക്കാന്‍ ഇതാവശ്യമാണ്. പുറമേരി ഗ്രാമ പഞ്ചായത്തിലെ ഭൂരിപക്ഷം ജനങ്ങളും ഇപ്പോള്‍ അനുഭവിക്കുന്ന പ്രയാസം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണം. അരൂര്‍, പെരുമുണ്ടച്ചേരി, കല്ലുമ്പുറം, പെരേങ്കാട്കുന്ന്, എളയടം ഉള്‍പ്പെടെ വലിയൊരു പ്രദേശത്തെ ജനങ്ങള്‍ പഞ്ചായത്ത്, വില്ലേജ് ഓഫീസുകളിലെത്താന്‍ രണ്ട് പഞ്ചായത്തുകളിലൂടെ കിലോ മീറ്ററുകള്‍ സഞ്ചരിക്കണമെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. സി എം പി ജില്ലാ ജോയിന്റ്‌സെക്രട്ടറി ജി നാരായണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കൂടുത്താങ്കണ്ടി കുഞ്ഞികൃഷ്ണന്‍ നമ്പ്യാ ര്‍ നഗറില്‍ പി കടുങ്ങ്വോന്‍ പതാക ഉയര്‍ത്തി. മാടത്തില്‍ അന്ത്രു അധ്യക്ഷത വഹിച്ചു. സി പി ശ്രീജിത്ത്, അനീഷ് വേളം, ശശി കൂര്‍ക്കയില്‍, ബാലന്‍ പുറമേരി പ്രസംഗിച്ചു.

Latest